12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed

ജനകീയ കൂട്ടായ്മ: പരിഷത്ത് ജാഥകള്‍ തുടങ്ങി

തൃശൂര്‍: എമര്‍ജിങ് കേരളക്ക് ജനകീയ ബദല്‍ ആവിഷ്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശനിയാഴ്ച തൃശൂരില്‍ സംഘടിപ്പിക്കുന്ന ജനകീയ കൂട്ടായ്മയുടെ പ്രചാരണാര്‍ഥം ജാഥകള്‍ തുടങ്ങി. വടക്കന്‍ ജാഥ മുന്‍ സ്പീക്കര്‍ കെ.രാധാകൃഷ്ണനും, തെക്കന്‍ ജാഥ പ്രഫ.ലളിതാ ലെനിനും ഉദ്ഘാടനം ചെയ്തു.
കേരളത്തിന്‍െറ വികസനത്തിനെന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന എമര്‍ജിങ് കേരള പൊതുമുതല്‍ കൊള്ളയടിക്കുന്നതിനുള്ള സൂത്രവിദ്യയാണെന്നും വിഭവങ്ങളുടെയും പരിസ്ഥിതിയുടെയും സമ്പൂര്‍ണ നാശത്തിനാണ് അത് കാരണമാക്കുകയെന്ന് കെ.രാധാകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. അതിശക്തമായ ഒരു മാഫിയ ജനങ്ങളുടെ സമ്പത്തിന്മേല്‍ പിടിമുറുക്കുകയാണെന്നും ഇന്‍റര്‍നെറ്റ് ഇടനാഴികളിലൂടെ ഇരച്ചെത്തുന്ന ആഗോള കുത്തകകള്‍ സ്വപ്നങ്ങള്‍ കവര്‍ന്നെടുക്കുകയാണെന്ന് പ്രഫ.ലളിതാ ലെനിനും പറഞ്ഞു.
ജാഥകളുടെ ഉദ്ഘാടന യോഗത്തില്‍ ജാഥാ ക്യാപ്റ്റന്മാരായ അഡ്വ.കെ.പി.രവിപ്രകാശും ടി.കെ. മീരാഭായ് ടീച്ചറും ലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. ജാഥാ മാനേജര്‍മാര്‍ എം.ഇ.രാജന്‍, പി.ബി.സജീവന്‍ എന്നിവരാണ്. കൊടുങ്ങല്ലൂരില്‍ ചേര്‍ന്ന സമാപനയോഗം വി.എസ്. സുനില്‍ കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ചെറുതുരുത്തി, മുള്ളൂര്‍ക്കര, വടക്കാഞ്ചേരി, പന്നിത്തടം, കുന്നംകുളം, കോട്ടപ്പടി, ഗുരുവായൂര്‍, ചാവക്കാട്, ചിറക്കാക്കോട്, പുതുക്കാട്, കൊടകര, ചാലക്കുടി, കാടുകുറ്റി, അഷ്ടമിച്ചിറ, വെള്ളാങ്ങല്ലൂര്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ സ്വീകരണം നടന്നു.
വിവിധ കേന്ദ്രങ്ങളില്‍ എ.എന്‍. രാജന്‍, സി.എ.നസീര്‍, പി.ബി.സജീവന്‍, ഡോ.കെ.ജി.രാധാകൃഷ്ണന്‍, കെ.കെ.അനീഷ്കുമാര്‍, ഡോ.വി.ആര്‍.രഘുനന്ദനന്‍, ഡോ.കെ.പ്രദീപ് കുമാര്‍, കെ.രാജേഷ്, സി.എല്‍.സൈമണ്‍ മാസ്റ്റര്‍, ടി.ഐ.മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.
വ്യാഴാഴ്ച ചേറ്റുവയില്‍ നിന്നും ശ്രീനാരായണപുരത്തുനിന്നും ആരംഭിക്കുന്ന ജാഥകള്‍ കോര്‍പറേഷന്‍ പരിസരത്ത് വൈകീട്ട് 5.30 ന് സമാപിക്കും. സമാപന പൊതുയോഗം സാഹിത്യകാരന്‍ വൈശാഖന്‍ ഉദ്ഘാടനം ചെയ്യും.
പരിഷത്ത് സംസ്ഥാന പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com