അമ്പലപ്പുഴ: കടലാക്രമണ മേഖലയില്‍ പുലിമുട്ട് നിര്‍മിക്കാനുള്ള ഫണ്ട് സംബന്ധിച്ച തീരുമാനം ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം കൈക്കൊള്ളുമെന്ന് ജലവിഭവമന്ത്രി പി.ജെ. ജോസഫ്. കടലാക്രമണ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. ജില്ലയിലെ തീരങ്ങളില്‍ പുലിമുട്ടിന് 435 കോടിയുടെ പദ്ധതിയാണ് കേന്ദ്രത്തിന് സമര്‍പ്പിച്ചത്. പുറക്കാടിന് മാത്രം 28 കോടിയുടെ പദ്ധതിയും തയാറാക്കി. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരം റവന്യൂമന്ത്രി അടൂര്‍ പ്രകാശും മന്ത്രി ജോസഫിനൊപ്പം സന്ദര്‍ശനം നടത്തി.
വലിയഴീക്കല്‍, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പുന്നപ്ര, അമ്പലപ്പുഴ, പുറക്കാട്, കരൂര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച മന്ത്രിമാര്‍ ഉദ്യോഗസ്ഥരുമായും ജനപ്രതിനിധികളുമായും ചര്‍ച്ച നടത്തി. കടല്‍ഭിത്തി നിര്‍മിക്കണമെന്ന ആവശ്യം പരിഗണിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തി. എം.എല്‍.എമാരായ രമേശ് ചെന്നിത്തല, പി. തിലോത്തമന്‍,കലക്ടര്‍ പി. വേണുഗോപാല്‍, എ.ഡി.എം കെ.പി. തമ്പി, ജില്ലാ പൊലീസ് മേധാവി കെ.ജി. ജയിംസ്, അമ്പലപ്പുഴ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ബി. സുലേഖ, വൈസ് പ്രസിഡന്‍റ് കുരുമാടി മുരളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ.എസ്. സുദര്‍ശനന്‍, ആര്‍.ഡി.ഒ ആന്‍റണി ഡൊമിനിക്, ഡിവൈ.എസ്.പി സി.എഫ്. റോബര്‍ട്ട് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍