ലോസ്ആഞ്ജലസ്: പ്രശസ്ത ഹോളിവുഡ് നടന്‍ മൈക്കല്‍ ക്ളാര്‍ക് ഡങ്കന്‍ (54) നിര്യാതനായി. ലോസ്ആഞ്ജലസിലെ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 1990ല്‍ പുറത്തിറങ്ങിയ 'ദി ഗ്രീന്‍ മൈല്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് ഡങ്കന് ഓസ്കര്‍ നാമനിര്‍ദേശം ലഭിച്ചിരുന്നു.
1957ല്‍ ഷികാഗോയില്‍ ജനിച്ച ഡങ്കന്‍ ആദ്യകാലത്ത് അമേരിക്കയിലെ പ്രശസ്ത നടന്മാരുടെ അംഗരക്ഷകനായി ജോലി നോക്കിയിട്ടുണ്ട്. ഡെയര്‍ ഡെവ്ള്‍, സിന്‍ സിറ്റി, പ്ലാനറ്റ്സ് ഓഫ് ദ എയ്പ്സ്, കുങ്ഫു പാണ്ട തുടങ്ങിയ സിനിമകളും പ്രശസ്തങ്ങളാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍