12:30:26
28 Aug 2014
Thursday
Facebook
Google Plus
Twitter
Rssfeed

അപൂര്‍വ ഇനം ചിലന്തിയെ കണ്ടെത്തി 

  1. അപൂര്‍വ ഇനം ചിലന്തിയെ കണ്ടെത്തി
  2. അപൂര്‍വ ഇനം ചിലന്തിയെ കണ്ടെത്തി

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായി എന്ന് ശാസ്ത്ര ലോകം കരുതിയിരുന്ന അപൂര്‍വയിനം ചിലന്തിയെ കണ്ടെത്തി. മണ്ണില്‍ വീണു അലിഞ്ഞുചേര്‍ന്നു കൊണ്ടിരിക്കുന്ന ഇലകള്‍കക്കിടയില്‍ ജീവിക്കുന്ന ''കൃപ്റ്റോത്തില'' (Cryptothela) എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന ചിലന്തിയെയാണ് ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്ത തൊമ്മന്‍കുത്ത് വെള്ളച്ചാട്ടത്തിനടുത്തുള്ള കുറ്റിക്കാടുകളില്‍ നിന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

1890 ല്‍ ബ്രിട്ടീഷ് ചിലന്തി ഗവേഷകനായ ഡോ: പോകോക് ഇതിനെ കണ്ടെത്തിയ ശേഷം ഇതാദ്യമായാണ് ഈ ചിലന്തിയെ ശാസ്ത്ര ലോകംവീണ്ടും കണ്ടെത്തുന്നത്. ശാസ്ത്ര നിയമമനുസരിച്ച് ഒരു ജീവിയെ നൂറു വര്‍ഷം കണ്ടില്ലാ എങ്കില്‍ വംശനാശം സംഭവിച്ചു എന്നാണ് നിഗമനം.

എന്നാല്‍ മണ്ണോട് ചേര്‍ന്ന് ജീവിക്കുന്ന ചിലന്തിക്ക് മണ്ണിന്റെ അതേ നിറം ആയതിനാല്‍ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണ്. മാത്രമല്ല പ്രതികൂല സാഹചര്യങ്ങളില്‍ ഇത് ചത്തത് പോലെ അഭിനയിക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ജന്തുശാസ്ത്ര വിഭാഗം അധ്യാപകന്‍ ഡോ. സുധി കുമാര്‍ അഭിപ്രായപ്പെട്ടു.

വെളുത്ത നിറത്തിലുള്ള തൃകോണാകൃതിയുള്ള മുട്ട സഞ്ചി ഇവയുടെ പ്രത്യേകതയാണ്. ശരീരത്തില്‍ മണ്‍തരികള്‍ പറ്റിയതുപോലെ തോന്നും ഇവയെ കണ്ടാല്‍. ചെറിയ വണ്ടിന്റെ വലിപ്പമേ ഈ ചിലന്തിക്കുള്ളൂ. അലിഞ്ഞ ഇലകള്‍ക്കിടയിലെ പ്രാണികളും പുഴുക്കളുമാണ് ഇവയുടെ ഭക്ഷണം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com