പൊന്‍കുന്നം: പൊന്‍കുന്നം ഡിപ്പോയില്‍ നിന്ന് പുനലൂര്‍ക്കുള്ള സര്‍വീസ് കെ.എസ്.ആര്‍.ടി.സി വെട്ടിക്കുറച്ചതായി പരാതി. നേരത്തേ എട്ട് ബസുകള്‍ ഓടിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഒന്നും രണ്ടും ബസുകളാണ് ഓടുന്നത്.
ഇതേതുടര്‍ന്ന് ദീര്‍ഘദൂര യാത്രക്കാര്‍ ദുരിതത്തിലാണ്. ലാഭകരമല്ലാത്ത സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നതിന്‍െറ ഭാഗമായും 400 കിലോമീറ്ററോളം ഓടിയെത്താന്‍ പര്യാപ്തമായ ബസുകള്‍ ഡിപ്പോയുടെ കീഴില്‍ കുറവായതിനാലുമാണ് സര്‍വീസ് വെട്ടിക്കുറച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. വെട്ടിക്കുറച്ച സര്‍വീസുകള്‍ ഉടന്‍ പുന$സ്ഥാപിക്കണമെന്ന് ആവശ്യമുയര്‍ന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍