ഈരാറ്റുപേട്ട: ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള പുത്തന്‍പള്ളി -തടവനാല്‍ -തെക്കേക്കര ബൈപാസിന്‍െറ സര്‍വേ നടപടി തുടങ്ങി. എട്ട് മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന രണ്ട് റോഡുകള്‍ ചേര്‍ന്നതാണ് നിര്‍ദിഷ്ട ബൈപാസ്. ഇതിന്‍െറ ഭാഗമായി ഈരാറ്റുപേട്ട -പൂഞ്ഞാര്‍ റോഡില്‍ പുത്തന്‍പള്ളിക്ക് സമീപം 14 മീറ്റര്‍ വീതിയില്‍ മീനച്ചിലാറിന് മുകളില്‍ പാലം നിര്‍മിക്കും. തടവനാല്‍ ജങ്ഷനില്‍ നിന്ന് മീനച്ചിലാറിന്‍െറ തീരത്തുകൂടി മുഹ്യിദ്ദീന്‍ പള്ളിയുടെ മുന്നിലും തടവനാല്‍ ജങ്ഷനില്‍നിന്ന് മുത്താരംകുന്ന് വഴി തെക്കേക്കര ചേന്നാട് കവലയിലുമാണ് ഈ റോഡുകള്‍ വന്നുചേരുക.
റോഡിന്‍െറ സര്‍വേ ചീഫ് വിപ്പും സ്ഥലം എം.എല്‍.എയുമായ പി.സി.ജോര്‍ജിന്‍െറ നേതൃത്വത്തില്‍ തിങ്കളാഴ്ച നടന്നു. തടവനാല്‍ ബൈപാസ് യാഥാര്‍ഥ്യമാകുന്നതോടെ ഈരാറ്റുപേട്ടയില്‍ പൂര്‍ണമായ വണ്‍വേ സൗകര്യം നടപ്പാക്കാന്‍ കഴിയുന്നതിന് പുറമെ തടവനാല്‍, മുത്താരംകുന്ന് പ്രദേശങ്ങളുടെ വികസനത്തിനും വഴിയൊരുക്കും.
സര്‍വേ നടപടികള്‍ക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എ.മുഹമ്മദ് ഹാഷിം, ബ്ളോക് പഞ്ചായത്ത് മെംബര്‍ അനസ് ലത്തീഫ്, വാര്‍ഡ്മെംബറും ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ സി.എം. മുഹമ്മദ്, പി.ഡബ്ള്യു.ഡി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.ഡി.തോസ്, അസി.എന്‍ജിനീയര്‍ ജാഫര്‍ഖാന്‍ എന്നിവരും നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍