തലശ്ശേരി: തലായി, ഗോപാലപേട്ട മുതല്‍ കടല്‍പാലം വരെയുള്ള ഭാഗങ്ങളില്‍ രൂക്ഷമായ തിരയിളക്കം പ്രദേശവാസികളെ ആശങ്കയിലാക്കി.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് തലായി ഭാഗത്തുണ്ടായ കടലാക്രമണത്തില്‍ പത്തോളം വീടുകള്‍ ഭീഷണിയിലായിരുന്നു.
ഇവിടത്തെ ചില വീടുകളിലേക്കുള്ള വഴി കടലെടുക്കുകയും ചെയ്തു.
പൂഴി നിറച്ച 6,000ത്തോളം ചാക്കുകള്‍ ഉപയോഗിച്ച് താല്‍ക്കാലിക ഭിത്തി നിര്‍മിച്ചത് അല്‍പം ആശ്വാസം പകര്‍ന്നിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് തിരയിളക്കം തുടങ്ങിയത്.
തൊഴിലാളികള്‍ കടലിലേക്ക് പോകരുതെന്ന മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയിട്ടുണ്ട്. പൊലീസുകാര്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍