ഹുസൈന്‍ ആല്‍ റബീഅ് പിടിയില്‍Published on Tue, 09/04/2012 - 08:32 ( 37 weeks 3 hours ago)
റിയാദ്: കിഴക്കന്‍ പ്രവിശ്യയിലെ അല്‍അവാമിയ്യയില്‍ നടന്ന അനിഷ്ട സംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്‍െറ പേരില്‍ ആഭ്യന്തര മന്ത്രാലയം തെരയുന്ന ഹുസൈന്‍ ഹസന്‍ ആല്‍ റബീഅ് അറസ്റ്റിലായതായി സുരക്ഷാ വക്താവ് മേജറല്‍ ജനറല്‍ മന്‍സൂര്‍ അത്തുര്‍ക്കി വ്യക്തമാക്കി. അല്‍ഖതീഫ് പ്രദേശത്ത് കൊള്ളയും കൊള്ളിവെപ്പും നടത്തുകയും സുരക്ഷാഭടന്മാര്‍ക്ക് നേരെ വെടിവെക്കുകയും ചെയ്തതില്‍ പ്രതിക്ക് നേതൃപരമായ പങ്കുണ്ട്. സുരക്ഷാ വിഭാഗവുമായുള്ള വെടിവെപ്പില്‍ കാലിന് പരിക്കേറ്റ നിലയിലാണ് ഹുസൈന്‍ കഴിഞ്ഞ ദിവസം പിടിയിലായതെന്ന് ഔദ്യാഗിക പ്രസ്താവനയില്‍ പറയുന്നു. |

നിങ്ങളുടെ അഭിപ്രായങ്ങള്‍