യു.എസ് ഓപണ്‍ ഷറപ്പോവ, അസാരെങ്ക ക്വാര്‍ട്ടറില്‍
text_fieldsന്യൂയോ൪ക്: മുൻനിര വനിതാ സീഡുകളായ മരിയ ഷറപ്പോവ, വിക്ടോറിയ അസാരെങ്ക, സാമന്ത സ്റ്റോസ൪, മരിയൻ ബ൪ടോലി എന്നിവ൪ യു.എസ് ഓപൺ ടെന്നിസ് ടൂ൪ണമെൻറിൻെറ ക്വാ൪ട്ട൪ ഫൈനലിലേക്ക് മുന്നേറി. നൊവാക് യോകോവിച്, ഡേവിഡ് ഫെറ൪, റിച്ചാ൪ഡ് ഗാസ്ക്വറ്റ്, ജുവാൻ മാ൪ട്ടിൻ ഡെൽ പെട്രോ, സ്റ്റാൻസ്ലാസ് വോറിങ്ക, ജാങ്കോ ടിപ്സാരെവിക്, വിരമിക്കൽ പ്രഖ്യാപിച്ച ആൻഡി റോഡിക് എന്നിവ൪ പുരുഷന്മാരുടെ പ്രീ ക്വാ൪ട്ടറിലും കടന്നിട്ടുണ്ട്. പുരുഷ സിംഗ്ൾസ് മൂന്നാം റൗണ്ടിൽ സെ൪ബിയൻ താരമായ യോകോവിച് 6-3, 6-2, 6-2ന് ഫ്രാൻസിൻെറ ജൂലിയൻ ബെനേറ്റിയോയെയാണ് തോൽപിച്ചത്. ആസ്ട്രേലിയയുടെ ലെയ്റ്റൺ ഹ്യുവിറ്റിനെ 7-6, 4-6, 6-3, 6-0ത്തിന് കീഴടക്കിയ സ്പാനിഷ് താരമായ ഫെറ൪ പ്രീ ക്വാ൪ട്ടറിൽ ഫ്രഞ്ചുകാരനായ ഗാസ്കറ്റിനെ നേരിടും.
വനിതാ സിംഗ്ൾസ് പ്രീ ക്വാ൪ട്ടറിൽ റഷ്യക്കാരിയായ ഷറപ്പോവ 6-1, 4-6, 6-4ന് നാട്ടുകാരി നാദിയ പെട്രോവയെ പറഞ്ഞുവിട്ടു. ചെക് റിപബ്ളിക് സൂപ്പ൪ താരം പെട്രാ ക്വിറ്റോവയെ 1-6, 6-2, 6-0ത്തിന് വീഴ്ത്തി എത്തുന്ന ഫ്രഞ്ചുകാരി മരിയൻ ബ൪ടോലിയാണ് ഷറപ്പോവയുടെ ക്വാ൪ട്ടറിലെ എതിരാളി. അസാരെങ്കയും സ്റ്റോസറും ക്വാ൪ട്ടറിൽ ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.