അബ്ദുല്ല അല്‍ഖഹ്താനിയുടെ വധശിക്ഷ നീട്ടിവെച്ചുPublished on Sun, 09/02/2012 - 09:59 ( 41 weeks 3 days ago)
റിയാദ്: ഇറാഖ് കോടതി തൂക്കിക്കൊല്ലാന്‍ വിധിച്ച സൗദി പൗരന്‍ അബ്ദുല്ല അല്‍ഖഹ്താനിയുടെ ശിക്ഷ നീട്ടിവെച്ചതായി ഇറാഖ് ജയില്‍ അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ചയായിരുന്നു ഖഹ്താനിയുടെ വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. എന്നാല്‍ വധശിക്ഷ നീട്ടിവെച്ചതിന്‍െറ കാരണം ഇറാഖ് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ഇറാഖ് സര്‍ക്കാര്‍ നിരുപാധികം മാപ്പ് കൊടുക്കുകയോ അല്ലെങ്കില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഇറാഖിലുള്ള സൗദി പൗരന്മാരെ വിട്ടയക്കുന്നതിന് പരസ്പരം തടവുകാരെ കൈമാറ്റം ചെയ്യുന്നതിനുള്ള സൗദി-ഇറാഖ് സംയുക്ത കരാര്‍ നിലവില്‍ വരികയോ വഴി മാത്രമാണ് ഖഹ്താനിയുടെ മോചനം സാധ്യമാവുകയുള്ളൂ. |

നിങ്ങളുടെ അഭിപ്രായങ്ങള്‍