മുംബൈ: ആദ്യപാദ മൊത്ത ആഭ്യന്തര ഉല്‍പാദന വളര്‍ച്ചാ നിരക്ക് പുറത്തുവന്നതോടെ ഓഹരിവിപണിയില്‍ വീണ്ടും ഇടിവ്. മൊത്ത ആഭ്യന്തരഉല്‍പാദന വളര്‍ച്ചാ നിരക്ക് 5.5ശതമാനമെന്ന ഈ ദശാബ്ദത്തിലെ ഏറ്റവും മോശമായ നിലയിലേക്ക് താഴ്ന്നതോടെ സെന്‍സെക്സ് നാലാഴ്ചത്തെ ഏറ്റവും താണ നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് 161 പോയന്റ് ഇടിഞ്ഞ് 17380.75ലും നിഫ്റ്റി 56.55 പോയന്റ് ഇടിഞ്ഞ് 5, 258ലും ഇടപാടുകള്‍ അവസാനിപ്പിച്ചു.
ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, കോള്‍ ഇന്ത്യ, ഭെല്‍, ഹീറോ മോട്ടോര്‍ കോര്‍പറേഷന്‍, സ്റ്റെര്‍ല്‍ൈറ്റ് ഇന്‍ഡസ്ട്രീസ്, എന്‍.ടി.പി.സി, എച്.യു.എല്‍, ടാറ്റാ മോട്ടേഴ്സ്, ടി.സി.എസ്, ആര്‍.ഐ.എല്‍, ഡോക്ടര്‍ റെഡ്ഡീസ് ലാബ്, ടാറ്റാ സ്റ്റീല്‍ തുടങ്ങി ഭൂരിപക്ഷം ഓഹരികളും തകര്‍ച്ച നേരിട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍