ഇന്ത്യന്‍ എഴുത്തുകാരന് 'പെന്‍' പുരസ്കാരം

ഇന്ത്യന്‍ എഴുത്തുകാരന് 'പെന്‍' പുരസ്കാരം

ന്യൂയോര്‍ക്: ഇന്ത്യന്‍ ഗ്രന്ഥകാരന്‍ സിദ്ധാര്‍ഥ ദേബ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര പെന്‍ പുരസ്കാരത്തിന് അര്‍ഹനായി. സമകാലീന ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങള്‍ അവതരിപ്പിക്കുന്ന 'ദ ബ്യൂട്ടിഫുള്‍ ആന്‍ഡ് ദി ഡാംഡ്: എ പോര്‍ട്രെയ്റ്റ് ഓഫ് ന്യൂ ഇന്ത്യ' എന്ന പ്രബന്ധ സമാഹാരത്തെ മുന്‍നിര്‍ത്തിയാണ് ബഹുമതി. ആഗോളീകരണത്തിന്റെ സ്വാധീനം പ്രകടമായിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലൂടെയുള്ള ഒരു ദീര്‍ഘ പര്യടനമാണ് കൃതിയെന്ന് വിധികര്‍ത്താക്കള്‍ വ്യക്തമാക്കി.
അമേരിക്കയിലെ എഴുത്തുകാരും പ്രസാധകരും ചേര്‍ന്ന് 1922ല്‍ രൂപം നല്‍കിയ അന്താരാഷ്ട്ര വേദിയായ പെന്നില്‍ 3000ത്തോളം പേര്‍ അംഗങ്ങളാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus