മുംബൈ: നാലു ദിവസത്തെ തുടര്‍ച്ചയായ നഷ്ടത്തിനുശേഷം ഓഹരി വിപണി വ്യാഴാഴ്ച നേരിയ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 50.83 പോയന്റ് ഉയര്‍ന്ന് 17,541.64ഉം നിഫ്റ്റി 27.25 പോയന്റ് ഉയര്‍ന്ന് 5,315.05ലുമാണ് ഇടപാടുകള്‍ അവസാനിപ്പിച്ചത്.
തുടക്കത്തില്‍ 120 പോയന്റോളം നഷ്ടത്തിലാണ് സെന്‍സെക്സ് വ്യാപാരം ആരംഭിച്ചത്. എന്നാല്‍, അവസാന നിമിഷങ്ങളില്‍ ഫാര്‍മ, ഐ.ടി ബാങ്ക് ഓഹരികളിലുണ്ടായ മുന്നേറ്റം വിപണിക്ക് തുണയായി. ഏഷ്യന്‍, യൂറോപ്യന്‍ വിപണികളും മന്ദഗതിയിലാണ് നീങ്ങിയത്. ടാറ്റ മോട്ടോഴ്സ്, വിപ്രൊ, എച്ച്.ഡി.എഫ്.സി, ഭെല്‍, ടാറ്റ പവര്‍ എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു ഓഹരികള്‍. ടാറ്റ സ്റ്റീല്‍, ജിന്‍ഡാല്‍ സ്റ്റീല്‍, ഹീറോ മോട്ടോര്‍ കോര്‍പ്, സ്റ്റെര്‍ലൈറ്റ് എന്നിവ നഷ്ടത്തിലായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍