ലണ്ടന്‍: അമിത രക്തസമ്മര്‍ദത്തിന് സ്ഥിരം ശമനം നല്‍കുന്ന പുതിയ ചികിത്സാ രീതി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. മെല്‍ബണിലെ ബേക്കര്‍ ഐ.ഡി.ഐ ഹാര്‍ട്ട് ആന്‍ഡ് ഡയബറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് പുതിയ കണ്ടെത്തലിന് പിന്നില്‍.
മരുന്നുകളോട് പ്രതികരിക്കാത്ത ആയിരക്കണക്കിന് രോഗികള്‍ക്ക് പുതിയ ചികിത്സാരീതി ഗുണകരമാകും. റേഡിയോ തരംഗങ്ങള്‍ ശരീരത്തിലേക്ക് കടത്തിവിട്ട് വൃക്കധമനികളിലെ നിരവധി സൂക്ഷ്മനാഡികളെ നശിപ്പിക്കുന്നതാണ് പുതിയ ചികിത്സാരീതി. ഇത്തരം നാഡികളിലേക്ക് തലച്ചോര്‍ നല്‍കുന്ന തെറ്റായ സിഗ്നലുകള്‍ പലപ്പോഴും അമിത രക്തസമ്മര്‍ദത്തിന് കാരണമാകാറുണ്ട്. പുതിയ ചികിത്സപ്രകാരം 18 മാസത്തിനുശേഷം രക്തസമ്മര്‍ദം കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. വൃക്ക-ഹൃദയ സംബന്ധമായ തകരാറുകള്‍ക്കും പക്ഷാഘാതത്തിനും പലപ്പോഴും അമിത രക്തസമ്മര്‍ദം കാരണമാകാറുണ്ട്. ജീവിതശൈലികളില്‍ മാറ്റം വരുത്തിയും മരുന്നുകള്‍കൊണ്ടും രക്തസമ്മര്‍ദം കുറക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍