മുംബൈ: തലസ്ഥാന നഗരിയിലെ രാഷ്ട്രീയ കോലാഹലങ്ങള്‍ ഓഹരി വിപണിയുടെ കുതിപ്പിന് കടിഞ്ഞാണിട്ടു. ഏറെ നാളുകള്‍ക്ക് ശേഷം വ്യാഴാഴ്ച 18,000 പോയന്റിനടുത്തെത്തിയ സെന്‍സെക്സ് സി.എ.ജി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വത്തില്‍ താഴുകയായിരുന്നു. ബാങ്കിങ് മേഖലയിലെ സമരവും ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചു.
സെന്‍സെക്സ് 3.36 പോയന്റിന്റെ നേരിയ നേട്ടത്തോടെ 17,850.22ലും നിഫ്റ്റി 2.50 പോയന്റിന്റെ നേട്ടത്തോടെ 5,415.35ലുമാണ് വ്യാപാരമവസാനിപ്പിച്ചത്. ഒരവസരത്തില്‍ സെന്‍സെക്സ് 17,972.54 ലേക്കും നിഫ്റ്റി 5,448.60 ലേക്കും ഉയര്‍ന്നിരുന്നു.
വിപ്രോ, ടി.സി.എസ്, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, എച്ച്.യു.എല്‍, കോള്‍ ഇന്ത്യ, ഐ.ടി.സി എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി. അതേസമയം, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എല്‍ ആന്‍ഡ് ടി, ഒ.എന്‍.ജി.സി, എം ആന്‍ഡ് എം, ബജാജ് ഓട്ടോ, ടാറ്റ മോട്ടോര്‍സ്, എച്ച്.ഡി.എഫ്.സി എന്നീ ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍