12:30:26
21 May 2013
Tuesday
Facebook
Twitter
Rssfeed

നിക്കോണിന്റെ ആന്‍ഡ്രോയിഡ് ഡിജിറ്റല്‍ ക്യാമറ വിപണിയിലെത്തുന്നു

നിക്കോണിന്റെ ആന്‍ഡ്രോയിഡ് ഡിജിറ്റല്‍ ക്യാമറ വിപണിയിലെത്തുന്നു

ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമില്‍ (വേര്‍ഷന്‍ 2.3) പ്രവര്‍ത്തിക്കുന്ന വൈ-ഫൈ കോപാക്ട് ഡിജിറ്റല്‍ ക്യാമറ നിക്കോണ്‍ പുറത്തിറക്കി. 'കൂള്‍പിക്സ് എസ്800സി' (Coolpix S800c) എന്നാണ് ഈ മോഡലിന്റെ പേര്. പ്രവര്‍ത്തനം ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമില്‍ ആയതുകൊണ്ടു തന്നെ ഈ ക്യാമറയുടെ എടുത്തുപറയേണ്ട സവിശേഷത, ടാബ്ലറ്റുകളെയും സ്മാര്‍ട്ഫോണുകളെയും പോലെ പകര്‍ത്തുന്ന ഫോട്ടോകള്‍ ക്യാമറയില്‍ നിന്നുതന്നെ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലേക്ക് നേരിട്ട് അപ്ലോഡ് ചെയ്യാന്‍ സാധിക്കുമെന്നതാണ്.

ഇമേജ്, വീഡിയോ ആപ്ലിക്കേഷനുകളും ഗെയിമുകളും ഡൗണ്‍ലോഡ് ചെയ്യാനും ഈ ആന്‍ഡ്രോയിഡ് ക്യാമറ വഴി സാധിക്കും. ഫുള്‍ എച്ച്.ഡി വീഡിയോ സാധ്യമാക്കുന്ന ഈ ക്യാമറ 16 മെഗാപിക്സല്‍ ആണ്. 2 ജി.ബി ഇന്‍ബില്‍ട്ട് മെമ്മറിയുള്ള കൂള്‍ പിക്സിന്റെ സ്റ്റോറേജ് സൗകര്യം 32 ജിബി വരെ വര്‍ധിപ്പിക്കാന്‍ സാധിക്കും.

ആന്‍ഡ്രോയിഡ് സങ്കേതത്തിന്റെ ഒട്ടുമിക്ക സാധ്യതകളുടെ ഈ ക്യാമറകൊണ്ട് സാധ്യമാകുമെന്നാണ് നിക്കോണ്‍ അവകാശപ്പെടുന്നത്. 3.5 ഇഞ്ച് ടച്ച്സ്ക്രീനുള്ള ഈ ക്യാമറയുടെ വില 19,000 രൂപയോളം വരും. വെള്ള, കറുപ്പ് നിറങ്ങളില്‍ സെപ്തംബര്‍ മാസത്തില്‍ ക്യാമറ വിപണിയിലെത്തും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com