പാടിയത്, ദുല്‍ഖര്‍ സല്‍മാന്‍

പാടിയത്, ദുല്‍ഖര്‍ സല്‍മാന്‍

കൊച്ചി: അഭിനയിക്കാന്‍ വാപ്പയിലേക്ക് നോക്കേണ്ട ആവശ്യമില്ലെന്ന് തെളിയിച്ചുകഴിഞ്ഞ നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇനി മമ്മൂട്ടിയുടെ മകന്‍ എന്ന് പേരിനൊപ്പം പറയാതെ തന്നെ ദുല്‍ഖറിനെ തിരിച്ചറിയാനാകുമെന്നാണ് പൊതു അഭിപ്രായം. എന്നാല്‍ ദുല്‍ഖര്‍ കുഴപ്പമില്ലാത്ത പാട്ടുകാരനുമാണെന്നാണ് പുതിയ വിവരം. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ പുതിയ ചിത്രത്തിലാവും ദുല്‍ഖര്‍ പാടുക. പാട്ടൊരുക്കുന്നതാകട്ടെ ട്രെന്‍ഡ് സെറ്ററായ ഗോപി സുന്ദറും. അഭിനയത്തില്‍ കാലുറപ്പിച്ച ദുല്‍ഖര്‍, പാട്ടിലും തിളങ്ങില്ലെന്നാരു കണ്ടു? വാരിക്കോരി സിനിമ ചെയ്യേണ്ടെന്ന് തീരുമാനിച്ച ഈ യുവനടന്‍ ഒരു കാര്യവുമില്ലാതെ പാട്ടുകാരനാകാന്‍ സാധ്യതയില്ല. ബാക്കി കാര്യങ്ങള്‍ കാത്തിരുന്നു കാണാം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus