12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

പൊണ്ണത്തടി ബുദ്ധിയെ തകരാറിലാക്കുമെന്ന്

പൊണ്ണത്തടി ബുദ്ധിയെ തകരാറിലാക്കുമെന്ന്

ലണ്ടന്‍: അമിതവണ്ണം ആരോഗ്യ പ്രശ്നങ്ങള്‍ക്കുപുറമെ മാനസിക പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്ന് പുതിയ റിപ്പോര്‍ട്ട്. തടി വല്ലാതെ കൂടിയാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് ലണ്ടനിലെ'ന്യൂറോളജി' എന്ന പ്രസിദ്ധീകരണം നടത്തിയ പഠനം വെളിപ്പെടുത്തുന്നത്. ബ്രിട്ടനിലെ 6000ത്തിലേറെ പേരില്‍ 12 വര്‍ഷത്തിലേറെക്കാലം നടത്തിയ പഠനത്തിനൊടുവിലാണ് ഈ കണ്ടെത്തല്‍.
35നും 55നുമിടയില്‍ പ്രായമുള്ളവരിലാണ് തുടര്‍ച്ചയായ ഇടവേളകളില്‍ ഓര്‍മയും ബുദ്ധിയും പരിശോധിക്കാനുള്ള പരീക്ഷണങ്ങള്‍ നടത്തിയത്. ഉയര്‍ന്ന കൊളസ്ട്രോളും പ്രമേഹവുമുള്‍പ്പെടെ ഉപാപചയ പ്രവര്‍ത്തനങ്ങളിലെ മാറ്റങ്ങളാവാം അമിതവണ്ണത്തെ തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമതയുമായി ബന്ധപ്പെടുത്തുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നത്്
അമിതവണ്ണം ഡിമന്‍ഷ്യക്ക് കാരണമാകുന്നുവെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com