|
ഞാന്‍ ലോകത്തെ ഏറ്റവും സന്തോഷവാന്‍ -ഇര്‍ഫാന്‍
അരീക്കോട്: ലോകത്തെ ഏറ്റവും സന്തോഷവാന്‍ ഇപ്പോള്‍ താനാണെന്ന് ഒളിമ്പ്യന്‍ കെ.ടി. ഇര്‍ഫാന്‍. കുനിയിലില്‍ കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് നല്‍കിയ സ്വീകരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒളിമ്പിക്സിലെ മികച്ച പ്രകടനത്തിനുശേഷം ദല്‍ഹിയില്‍ തിരിച്ചെത്തിയപ്പോള്‍ ജീവിതത്തില്‍ ഒരിക്കലും കിട്ടുമെന്ന് പ്രതീക്ഷിച്ചിട്ടില്ലാത്ത സ്വീകരണമാണ് ലഭിച്ചത്. പ്രധാനമന്ത്രിയുടെയും സോണിയാഗാന്ധിയുടെയും മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയുടെയും വിരുന്നുകളില്‍ പങ്കെടുത്തു. ഇന്ത്യാഗേറ്റ് മുറിച്ചുകടക്കാനുള്ള അപൂര്‍വാവസരം ലഭിച്ചു. ഒരിക്കലും കയറാനാവുമെന്ന് കരുതിയിട്ടില്ലാത്ത പാര്‍ലമെന്‍റിന്‍േറയും രാഷ്ട്രപതിഭവന്‍െറയും അകത്തുകയറാനായി. സ്പീക്കറില്‍നിന്ന് ഉപഹാരവും സ്വീകരിച്ചു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍