ന്യൂദല്‍ഹി: ഭീഷണി നിറഞ്ഞ സന്ദേശങ്ങള്‍ പ്രചരിക്കുന്നതു കണക്കിലെടുത്ത് കൂട്ട എസ്.എം.എസും 250ഓളം വെബ്സൈറ്റുകളും വിലക്കിയതിന് പിന്നാലെ, മൊബൈല്‍ സിം കാര്‍ഡുകള്‍ നല്‍കുന്നതിന് പുതിയ നിബന്ധനകളും കേന്ദ്രം കൊണ്ടുവന്നു. ഇതുപ്രകാരം, സിം കാര്‍ഡ് വില്‍ക്കുന്നവര്‍ അപേക്ഷകര്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പ് അസ്സലുമായി ഒത്തുനോക്കി വ്യാജമല്ലെന്ന് ഉറപ്പുവരുത്തണം. അതല്ലെങ്കില്‍ ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്നേക്കാം.
ഫോട്ടോയും ഒറിജിനല്‍ തിരിച്ചറിയല്‍ രേഖയും താന്‍ ഒത്തുനോക്കിയെന്ന് സിം വില്‍ക്കുന്നയാള്‍ എഴുതി ഒപ്പിട്ടുകൊടുക്കണം. വ്യാജരേഖകളാണ് നല്‍കിയിരിക്കുന്നതെന്ന് പിന്നീട് കണ്ടെത്തിയാല്‍, പൊലീസ് സ്റ്റേഷനിലെത്തി പരാതി രജിസ്റ്റര്‍ ചെയ്യണം. കമ്പനി ആവശ്യങ്ങള്‍ക്കും മറ്റും കൂട്ടമായി സിം കാര്‍ഡ് വാങ്ങുന്ന സന്ദര്‍ഭങ്ങളില്‍, അത് ആക്ടിവേറ്റ് ചെയ്യുന്നതിനു മുമ്പ് ടെലികോം വകുപ്പ് അപേക്ഷകന്‍െറ നിജസ്ഥിതി നേരിട്ടു കണ്ട് ബോധ്യപ്പെടണമെന്ന നിര്‍ദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്. ഉടനടി പ്രാബല്യത്തിലാക്കാന്‍ പ്രയാസമാണെന്നിരിക്കേ, നവംബര്‍ രണ്ടാംവാരം മുതലാണ് പുതിയ വ്യവസ്ഥകള്‍ കര്‍ക്കശമാക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍