12:30:26
20 Jun 2013
Thursday
Facebook
Google Plus
Twitter
Rssfeed

സിറിയയില്‍ ആക്രമണം രൂക്ഷം; പെരുന്നാള്‍ ദിവസവും ഏറ്റുമുട്ടല്‍

ഡമസ്കസ്: സമാധാന ദൗത്യത്തില്‍ നിന്നും ഐക്യരാഷ്ട്രസഭ പിന്മാറിയ സിറിയയില്‍ സൈനികാക്രമണം രുക്ഷമായി തുടരുന്നു. തിങ്കളാഴ്ച ഡമസ്കസിലെ പ്രാന്ത പ്രദേശമായ അല്‍ മൗദാമിയയില്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു. 157 പേര്‍ കൊല്ലപ്പെട്ടതായി പ്രതിപക്ഷത്തിന്‍െറ പ്രതിനിധി പറഞ്ഞു.
രാജ്യത്തിന്‍െറ തെക്കു ഭാഗമായ ദരാ നഗരത്തിലുണ്ടായ ആക്രമണത്തില്‍ സ്ത്രീയും കുട്ടികളുമടക്കം ആറുപേര്‍ കൊല്ലപ്പെട്ടു. വാണിജ്യ നഗരമായ അലപ്പോയിലും ഏറ്റുമുട്ടലുണ്ടായി.
പെരുന്നാള്‍ ദിവസവും സൈന്യവും വിമതരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധിയാളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
അതിനിടെ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദ് ഡമസ്കസ് പള്ളിയില്‍ പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുക്കുന്നതിന്‍െറ ദൃശ്യങ്ങള്‍ സ്റ്റേറ്റ് ടി. വി പുറത്ത് വിട്ടു.
മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട ജൂലൈയിലെ ബോംബാക്രമണത്തിന് ശേഷം ആദ്യമായാണ് ബശ്ശാര്‍ പൊതുരംഗത്ത് പ്രത്യക്ഷപ്പെടുന്നത്.
ബോംബുകള്‍ക്കും ഷെല്ലുകള്‍ക്കും നടുവില്‍ സിറിയയില്‍ പെരുന്നാള്‍ നമസ്കാരങ്ങളും പ്രാര്‍ഥനകളും നടന്നു. കലാപങ്ങള്‍ക്കു നടുവില്‍ രണ്ടാം തവണയാണ് സിറിയന്‍ ജനത ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ഏറ്റുമുട്ടലുകള്‍ക്കും ആക്രമണങ്ങള്‍ക്കും പുറമെ കടുത്ത ഭക്ഷ്യക്ഷാമവും നേരിടുകയാണ് സിറിയന്‍ ജനത.
അതേസമയം, സിറിയയുടെ ജോര്‍ഡാന്‍ അതിര്‍ത്തിയില്‍ സൈനൃം നടത്തിയ റോക്കറ്റാക്രമണത്തില്‍ നാല് വയസ്സുകാരിക്ക് പരിക്കേറ്റു. സംഭവത്തെകുറിച്ച് വിശദീകരണം നല്‍കാന്‍ അമ്മാനിലെ സിറിയന്‍ അംബാസഡറോട് ആവശ്യപ്പെട്ടിട്ടുണ്ട്. 15,000ത്തിലധികം സിറിയന്‍ അഭയാര്‍ഥികള്‍ ജോര്‍ഡാനില്‍ ഉണ്ടെന്നാണ് കണക്ക്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com