ഗുഡ്ഗാവ്: തൊഴില്‍ സമരവും സംഘര്‍ഷവും മൂലം ഒരു മാസത്തിലേറെയായി അടച്ചിട്ടിരിക്കുന്ന മരുതി ഉദ്യോഗ് ലിമിറ്റഡിന്റെ മനേസര്‍ പ്ലാന്റ് ചൊവ്വാഴ്ച്ച പ്രവര്‍ത്തനം പുനരാരംഭിക്കും. എന്നാല്‍ കമ്പനിയിലെ ആകെ തൊഴിലാളികളില്‍ പത്തില്‍ ഒന്ന് മാത്രമേ ജോലിയില്‍ പ്രവേശിക്കുകയുള്ളൂവെന്ന് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.
രാവിലെ എട്ട് മുതല്‍ 4.30 വരെയുള്ള ഒറ്റ ഷിഫ്റ്റ് മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂവെന്നും 300 ഓളം ജീവനക്കാര്‍ മാത്രമേ ഉണ്ടാകുകയുള്ളൂവെന്നും ചിഫ് ഓപ്പറേറ്റിങ് ഓഫീസര്‍ എസ്.വൈ.സിദ്ദിഖി വാര്‍ത്താ ലേഖകരോട് പറഞ്ഞു.
തുടക്കത്തില്‍ പ്രതിദിനം 150 കാറുകള്‍ മാത്രമാവും നിര്‍മിക്കുകയെന്നും കമ്പനി വ്യക്തമാക്കി. സാധാരണ നിലയില്‍ പ്രതിദിനം 1500-1700 കാറുകളാണ് മനേസര്‍ പ്ലാന്റില്‍ നേരത്തെ ഉല്‍പ്പാദിപ്പിച്ചിരുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍