ന്യൂദല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍കാര്‍ക്ക് ചുരുങ്ങിയ പെന്‍ഷന്‍ തുക 1000 രൂപയാക്കുന്നതിനുള്ള നിര്‍ദേശം ധനമന്ത്രാലയത്തിന്റെ പരിഗണനക്ക്. ഇ.പി.എഫ്.ഒ ബോര്‍ഡ് പാസാക്കിയതിനെ തുടര്‍ന്ന് തൊഴില്‍ മന്ത്രാലയമാണ് അംഗീകാരത്തിനായി ഈ നിര്‍ദേശം ധനമന്ത്രാലയത്തിലേക്ക് അയച്ചത്. ധനമന്ത്രാലയം അംഗീകരിച്ചാല്‍ വൈകാതെ രാജ്യത്തെ ഇ.പി.എഫ് പെന്‍ഷന്‍കാര്‍ക്ക് കുറഞ്ഞത് 1000 രൂപ പെന്‍ഷന്‍ ലഭിക്കും.
മിനിമം പെന്‍ഷന്‍ തുക 1000 രൂപയായി നിശ്ചയിക്കുന്നതിന് 20 വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കുന്നവര്‍ന്ന് നല്‍കിവരുന്ന രണ്ട് വര്‍ഷം ബോണസ് ഒഴിവാക്കുകയോ ഈ ഇനത്തില്‍ വരുന്ന അധിക ബാധ്യതയായ 539 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വഹിക്കുകയോ ചെയ്യണമെന്ന് തൊഴില്‍ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
2010 മാര്‍ച്ച് 31ലെ കണക്കുപ്രകാരം രാജ്യത്ത് 35 ലക്ഷം ഇ.പി.എഫ് പെന്‍ഷന്‍കാരാണുള്ളത്. ഇതില്‍ 14 ലക്ഷം പേര്‍ക്ക് മാസപെന്‍ഷന്‍ 500 രൂപയില്‍ താഴെയാണ്. മാസം 12 രൂപ പെന്‍ഷന്‍ ലഭിക്കുന്നവരും നിരവധി രാജ്യത്തുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍