സലാലയില്‍ വാഹനാപകടം: മൂന്നുവയസുകാരനടക്കം രണ്ട് മലയാളികള്‍ മരിച്ചുPublished on Mon, 08/20/2012 - 14:05 ( 39 weeks 3 days ago)
![]() സലാല: ഒമാനില്‍ സലാലക്കടുത്ത് തുംരൈത്തില്‍ മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പെട്ട് മൂന്നുവയസുകാരനടക്കം രണ്ടുപേര്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. റുസൈല്‍ പച്ചക്കറി മാര്‍ക്കറ്റില്‍ ജോലി ചെയ്യന്ന വടകര ഓര്‍ക്കാട്ടുശ്ശേരി സ്വദേശി ഷാജിയുടെ ഭാര്യ ദീപ (27), മലപ്പുറം സ്വദേശി അബ്ദുല്‍കരീം- റസിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് സല്‍ജാസ് (മൂന്ന്) എന്നിവരാണ് മരിച്ചത്. മരിച്ച ദീപയുടെയും ഷാജിയുടെയും മകള്‍ ദിയ (ഒന്ന്) സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. വാഹനമോടിച്ചിരുന്ന മലപ്പുറം സ്വദേശി അബ്ദുല്‍കരീം, ഭാര്യ റസിയ, ഇവരുടെ മക്കളായ മുഹമ്മദ് ഷഫ്വാന്‍ (ഒമ്പത്), സന്‍ഹ കരീം (രണ്ട്), മരിച്ച ദീപയുടെ ഭര്‍ത്താവ് ഷാജി എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഈദ് അവധി ആഘോഷങ്ങള്‍ക്കായി മസ്കത്തില്‍ നിന്ന് സലാലയിലേക്ക് പോകവെ തിങ്കളാഴ്ച രാവിലെ ഏരയോടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ടയര്‍പൊട്ടി മറിയുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ മറിഞ്ഞു. പരിക്കേറ്റവരെ ആദ്യം തുംരൈത്ത് ആശുപത്രിയിലും തുടര്‍ന്ന് സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ദീപ അപകടം നടന്ന തുംരൈതില്‍ തന്നെ മരിച്ചു. സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെയാണ് മൂന്നുവയസുകാരന്‍ സല്‍ജാസിന്റെ മരണം. |


നിങ്ങളുടെ അഭിപ്രായങ്ങള്‍