ന്യൂദല്‍ഹി: പാകിസ്ഥാനില്‍ നിന്ന് രൂപം നല്‍കിയ വ്യാജ സന്ദേശങ്ങളാണ് വടക്കു കിഴക്കന്‍ വംശജരുടെ കൂട്ട പാലായനത്തിന് കാരണമായതെന്ന ഇന്ത്യന്‍ നിലപാടിനെതിരെ പാകിസ്ഥാന്‍. ഇന്ത്യയില്‍ നടക്കുന്ന ദുരന്തങ്ങള്‍ക്കെല്ലാം പാകിസ്ഥാനു നേരെ തിരിയുന്നത് ശരിയല്ലെന്നും ഉന്നത പാക് വൃത്തങ്ങള്‍ പറഞ്ഞതായി ഐ.ബി.എന്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യാജ സന്ദേശം സംബന്ധിച്ച വിവരങ്ങള്‍ നയതന്ത്ര തലത്തില്‍ കൈമാറാനും ഇന്ത്യക്ക് സാധിച്ചില്ലെന്ന് പാകിസ്ഥാന്‍ കുറ്റപ്പെടുത്തി.
അതിനിടെ, അസം കലാപത്തില്‍ കുടിയിറക്കപ്പെട്ട ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലിംകളെ പുനരധിവസിപ്പിക്കും മുമ്പ് അവരുടെ പൗരത്വം പരിശോധിക്കണമെന്ന് രണ്ട് പ്രമുഖ ബോഡോ ഗ്രൂപ്പുകള്‍ ആവശ്യപ്പെട്ടു. ഇത് നടന്നില്ലെങ്കില്‍ കടുത്ത പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്ന് നാഷണല്‍ ഡെമോക്രാറ്റിക് ്രഫണ്ട് ഓഫ് ബോഡോലാന്റ് പ്രോഗ്രസീവ് വ്യക്തമാക്കി. പീപ്പിള്‍സ് ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ഫോര്‍ ബോഡോലാന്റും ഇതേ ആവശ്യമുന്നയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍