12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

കൂട്ടപലായനം; പ്രശ്നം പാകിസ്ഥാനു മുന്നില്‍ അവതരിപ്പിച്ചേക്കും

കൂട്ടപലായനം; പ്രശ്നം പാകിസ്ഥാനു മുന്നില്‍ അവതരിപ്പിച്ചേക്കും

ന്യൂദല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനക്കാരുടെ കൂട്ടപലായനത്തിന് ഇടയാക്കിയ മൊബൈല്‍ സന്ദേശങ്ങളുടെ പ്രഭവകേന്ദ്രം പാകിസ്ഥാനാണെന്ന കാര്യം ഇന്ത്യ ആ രാജ്യത്തിനു മുന്നില്‍ അവതരിപ്പിച്ചേക്കും. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍.കെ സിംഗ് കഴിഞ്ഞ ദിവസം ഈ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ സംഭവത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുന്നതിനു പകരം എളുപ്പം ചെന്നെത്താവുന്ന അനുമാനങ്ങളെ ആശ്രയിക്കാനുള്ള നീക്കമാണോ ഇതെന്ന സംശയം നിലനില്‍ക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.മുംബൈ അക്രമത്തിനും തുടര്‍ന്ന് പൂനെയിലും ബംഗളൂരുവിലും നടന്ന ഒറ്റപ്പെട്ട അക്രമങ്ങള്‍ക്കും കാരണമായ മെസേജുകള്‍ വന്നത് പാകിസ്ഥാനില്‍ നിന്നാണെന്നതിന് വ്യക്തായ തെളിവുകള്‍ ഇന്റലിജന്‍സിനും പൊലീസിനും ലഭിച്ചിട്ടുണ്ടെന്നാണ് കഴിഞ്ഞദിവസം ആഭ്യന്തര സെക്രട്ടറി പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. വ്യാജ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തവരുടെ വിവരങ്ങള്‍ നല്‍കാന്‍ 'ഗൂഗ്ളി'നോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ വിദേശശക്തികള്‍ ഉള്‍പ്പെട്ടതായി താന്‍ തുടക്കം മുതല്‍ സംശയിച്ചിരുന്നെന്ന് അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് പറഞ്ഞിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com