കോഴിക്കോട്: തപാല്‍ വകുപ്പിന്‍െറ പ്രവര്‍ത്തനം യന്ത്രവത്കരിക്കുന്നതിന്‍െറ ഭാഗമായി കത്തുകള്‍ അയക്കുന്നതില്‍ മാനദണ്ഡമനുസരിച്ച നിയമങ്ങള്‍ പാലിക്കണമെന്ന് നിര്‍ദേശം. കത്തുകള്‍ അയക്കുന്നതിനുള്ള കവറുകളും മറ്റും കൃത്യമായ അളവുകള്‍ പാലിക്കണമെന്നും വിലാസം തെറ്റുകൂടാതെ വ്യക്തമായി എഴുതണമെന്നുമാണ് നിര്‍ദേശം. പിന്‍കോഡുകള്‍ എഴുതാതെ കത്തുകള്‍ പോസ്റ്റ് ചെയ്യരുത്. സ്റ്റാമ്പ്/ഫ്രാങ്ക് ഇംപ്രഷന്‍ കവറിന്‍െറ വലതുഭാഗത്ത് മുകളിലായേ പതിക്കാവൂ. വിന്‍ഡോ കവറില്‍ വെട്ടിമാറ്റിയ ഭാഗത്ത് വിലാസം മാത്രമേ കാണാവൂ. പിന്‍കോഡ് അടങ്ങിയ വിലാസം കൃത്യമായി കാണുന്ന രീതിയില്‍ കവറിനകത്ത് ഇടണം.
ജി.എസ്.എം പേപ്പറിന്‍െറയും വിന്‍ഡോ പേപ്പറിന്‍െറയും കവറിന്‍െറ വലുപ്പത്തിലും നിഷ്കര്‍ഷത പാലിക്കേണ്ടതാണ്. കൂടുതല്‍ കത്തുകള്‍ ഒന്നിച്ചയക്കുന്ന സ്ഥാപനങ്ങള്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. കവറിന്‍െറ താഴെ ബാര്‍കോഡ് അടിക്കാനായി ഒഴിച്ചിടണം. കവര്‍ നടുകെ മടക്കി പോസ്റ്റ് ചെയ്യരുത്. കവറുകളും ഇന്‍ലന്‍ഡും സ്റ്റാപ്ളര്‍ പിന്‍ ചെയ്യരുത്. കവറിന് അനുസൃതമായ കടലാസ് ഉപയോഗിക്കണം എന്നിവയാണ് കര്‍ശനമാക്കിയ മറ്റു നിര്‍ദേശങ്ങള്‍.
തപാല്‍ വകുപ്പില്‍ കമ്പ്യൂട്ടര്‍ യന്ത്രവത്കരണം ഏര്‍പ്പെടുമ്പോള്‍ കത്തുകള്‍ വേര്‍തിരിക്കല്‍, മുദ്രകുത്തല്‍ എന്നിവ യന്ത്രങ്ങളാണ് ചെയ്യുക. ഇത്തരം പുതിയ സംവിധാനങ്ങള്‍ വരുമ്പോള്‍ വിലാസത്തിന്‍െറ വ്യക്തതക്കുറവുമൂലമോ മറ്റ് അപാകത മൂലമോ കത്തുകള്‍ പുറന്തള്ളപ്പെടാതിരിക്കാനാണ് തപാല്‍ വകുപ്പ് ഇത്തരം നിര്‍ദേശങ്ങള്‍ വെക്കുന്നത്. വിലാസം എഴുതുന്നതിന് തടസ്സമാകുന്ന വിധം സ്വകാര്യ സ്ഥാപന പരസ്യം അച്ചടിച്ച കവറുകള്‍ക്കും നിയന്ത്രണമുണ്ടാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍