ന്യൂദല്‍ഹി: നിയമനിര്‍മാണ സഭകളുടെ ഉത്തരവാദിത്തംകൂടി സുപ്രീംകോടതി ഏറ്റെടുക്കുകയാണെന്നും ഇത് തീര്‍ത്തും അനാവശ്യമാണെന്നും മുന്‍ സുപ്രീംകോടതി ജഡ്ജികൂടിയായ പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കട്ജു.
കുറച്ചുകാലമായി സുപ്രീം കോടതി അതിന്‍െറ അധികാരപരിധി മറികടക്കുകയാണ്. ജഡ്ജിമാരുടെ കാര്യംതന്നെ ഉദാഹരണം. ഭരണഘടനാ ഭേദഗതിക്ക് ജഡ്ജിമാര്‍ക്കാണോ പാര്‍ലമെന്‍റിനാണോ അധികാരമെന്ന് കട്ജു ചോദിച്ചു. സുപ്രീംകോടതി ഇതിന് തടയിടുകതന്നെ വേണം. നിരവധി തവണ സുപ്രീംകോടതി പാര്‍ലമെന്‍റിനെ മറികടന്നിട്ടുണ്ട്. ഇഷ്ടമുള്ളതെല്ലാം ചെയ്യാന്‍ അധികാരമുള്ള ചക്രവര്‍ത്തിമാരല്ല ജഡ്ജിമാര്‍ എന്നള തനിക്ക് വിധി പ്രസ്താവനയില്‍ പറയേണ്ടിവന്നുവെന്നും കട്ജു പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍