ചെന്നൈ: സംസ്ഥാന സര്‍ക്കാറുകള്‍ ആവശ്യപ്പെട്ടാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനക്കാരുടെ സംരക്ഷണത്തിന് കേന്ദ്ര അര്‍ധസൈനികസേനയെ അയക്കുമെന്ന് കേന്ദ്രമന്ത്രി വി. നാരായണസ്വാമി. ചെന്നൈ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസം ഉള്‍പ്പെടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് ഇന്ത്യയില്‍ എവിടെയും താമസിക്കാന്‍ അവകാശമുണ്ട്. അവര്‍ക്കെതിരെ കിംവദന്തി പരത്തുന്നവരെ സര്‍ക്കാര്‍ ഉരുക്കുമുഷ്ടി കൊണ്ട് നേരിടും. വടക്കുകിഴക്കന്‍ സംസ്ഥാനക്കാരുടെ സംരക്ഷണത്തിന് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട് -നാരായണസ്വാമി പറഞ്ഞു. അതിനിടെ, ചെന്നൈയില്‍നിന്ന് ഇന്നലെയും വടക്കുകിഴക്കന്‍ സംസ്ഥാനക്കാരുടെ പലായനം തുടര്‍ന്നു. 2000ത്തോളം പേരാണ് ഇന്നലെ ട്രെയിനുകളില്‍ സ്വദേശത്തേക്ക് മടങ്ങിയത്. ഇവരുടെ ഒഴിച്ചുപോക്കുമൂലം ജീവനക്കാരില്ലാതെ ഹോട്ടലുകളില്‍ പലതും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. നിര്‍മാണമേഖലയിലും പ്രതിസന്ധിയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍