12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

നാഷനല്‍ ടാലന്‍റ് സര്‍ച്ച് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു

നാഷനല്‍ ടാലന്‍റ് സര്‍ച്ച് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു

നാഷനല്‍ കൗണ്‍സില്‍ ഓഫ് എജുക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയ്നിങ് (എന്‍.സി.ഇ.ആര്‍.ടി) ഈ അധ്യയനവര്‍ഷത്തെ പ്രതിഭാനിര്‍ണയ പരീക്ഷക്ക് പത്താംതരത്തില്‍ പഠിക്കുന്ന മിടുക്കരായ വിദ്യാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31. ഇതാദ്യമായാണ് പത്താംതരത്തിലുള്ളവര്‍ക്കായി പ്രതിഭാനിര്‍ണയ പരീക്ഷ നടത്തുന്നത്. കഴിഞ്ഞ വര്‍ഷം വരെ എട്ടാം തരത്തില്‍ പഠിക്കുന്നവര്‍ക്കായിരുന്നു ഈ പരീക്ഷ നടത്തിയിരുന്നത്.
പത്താം തരത്തിനുശേഷം ഗവേഷണ (പിഎച്ച്.ഡി) പഠനം വരെ സ്കോളര്‍ഷിപ് നല്‍കി മിടുക്കരായ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രഫഷനല്‍ കോഴ്സുകളായ എന്‍ജിനീയറിങ,് മെഡിസിന്‍, നിയമം, മാനേജ്മെന്‍റ് തുടങ്ങി സാമൂഹികശാസ്ത്ര പഠനത്തിനും കോമേഴ്സ് ഉപരിപഠനത്തിനും സ്കോളര്‍ഷിപ് ലഭിക്കും.
രണ്ടു ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തുക. സംസ്ഥാനതലത്തില്‍ നടക്കുന്ന ആദ്യഘട്ട പരീക്ഷ കേരളത്തില്‍ 2012 നവംബര്‍ 18നാണ്. ആദ്യഘട്ടത്തില്‍ മെന്‍റല്‍ എബിലിറ്റി ടെസ്റ്റ് (മാറ്റ്), സ്കൊളാസ്റ്റിക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സാറ്റ്) എന്നിവയാണ് നടക്കുക. ഇതില്‍ യോഗ്യത നേടിയവര്‍ക്ക് ദേശീയതലത്തില്‍ 2013 മേയ് 12ന് നടക്കുന്ന രണ്ടാംഘട്ട പരീക്ഷയില്‍ പങ്കെടുക്കാം.
എന്‍.സി.ഇ.ആര്‍.ടിയുടെ വെബ്സൈറ്റില്‍ (www.ncert.nic.in) പ്രസിദ്ധീകരിച്ച ലൈസണ്‍ ഓഫിസുകള്‍ വഴിയോ വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തോ അപേക്ഷ അയക്കാം. പൂരിപ്പിച്ച അപേക്ഷ വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തി വെബ്സൈറ്റില്‍ നല്‍കിയ ലൈസണ്‍ ഓഫിസുകളില്‍ സമര്‍പ്പിക്കണം. കേരള ഓഫിസ് വിലാസം: Assistant Professor, S.C.E.R.T, Vidhya Bhavan, Poojappura (P.O.), Thiruvananthapuram-695012, Kerala. ഫോണ്‍: 0471-2341883, 2340323. ഫാക്സ്: 0471-2341869.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com