കോഴിക്കോട്: മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് മാനസികാരോഗ്യത്തില്‍ ബിരുദാനന്തബിരുദ കോഴ്സ് ആരംഭിക്കുന്നു. കോഴിക്കോടാണ് കേരളത്തിലെ കേന്ദ്രം. എം.എ സോഷ്യല്‍വര്‍ക് ഇന്‍ മെന്‍റല്‍ ഹെല്‍ത് എന്ന കോഴ്സിന് പ്രവേശയോഗ്യത ബിരുദമാണ്. രണ്ട് കേന്ദ്രങ്ങളിലായി 15 വീതം സീറ്റുകളാണുള്ളത്. സെന്‍റര്‍ യൂനിവേഴ്സിറ്റി ഓഫ് തമിഴ്നാടാണ് രണ്ടാമത്തെ കേന്ദ്രം. കോഴിക്കോട്, തിരുവാരൂര്‍ (തമിഴ്നാട്) എന്നിവിടങ്ങളില്‍ നടക്കുന്ന പ്രവേശപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശം.
എസ്.സി 15 ശതമാനം, എസ്.ടി 15 ശതമാനം, ഒ.ബി.സി (നോണ്‍ ക്രീമിലെയര്‍) 27 ശതമാനം എന്നിങ്ങനെ സീറ്റ് സംവരണമുണ്ട്. എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗങ്ങള്‍ക്കും വിഭിന്നശേഷിയുള്ളവര്‍ക്കും കേന്ദ്ര/സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കുന്ന സ്കോളര്‍ഷിപ്പിന് അര്‍ഹതയുണ്ട്. കോഴിക്കോട് ആസ്ഥാനമായി കമ്യൂണിറ്റി സൈക്യാട്രി പദ്ധതി നടപ്പിലാക്കുന്ന മെന്‍റല്‍ ഹെല്‍ത് ആക്ഷന്‍ ട്രസ്റ്റാണ് കേരളത്തില്‍ കോഴ്സ് നടത്തുന്നത്.
ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. http://www.tiss.edu/announcement/adimissions-to-post-graduate-programme-... social-work-in-mental-healthയില്‍ 2012 സെപ്റ്റംബര്‍ ഒന്നിനുമുമ്പ് അപേക്ഷിക്കാം. സെപ്റ്റംബര്‍ 11, 12 തീയതികളിലാണ് പ്രവേശപരീക്ഷ. ക്ളാസുകള്‍ 20ന് തുടങ്ങും. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.tiss.edu/announcement/adimissions-to-post-graduate-programme-... social-work-in-mental-health എന്ന സൈറ്റ് സന്ദര്‍ശിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍