12:30:26
20 May 2013
Monday
Facebook
Twitter
Rssfeed

കശുവണ്ടി സ്റ്റാഫ് സമരം പിന്‍വലിച്ചു

കൊല്ലം: ഐ.ആര്‍.സി കരാര്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കാഷ്യൂ കോര്‍പറേഷന്‍െറയും കാപ്പെക്സിന്‍െറയും ഹെഡ് ഓഫിസുകള്‍ക്ക് മുന്നില്‍ ആഗസ്റ്റ് ഒന്ന് മുതല്‍ നടത്തിവന്ന റിലേ സത്യഗ്രഹസമരം താല്‍കാലികമായി പിന്‍വലിക്കാന്‍ ഇടതുപക്ഷ നേതൃത്വത്തിലുള്ള കാഷ്യു സ്റ്റാഫ് സംയുക്ത ട്രേഡ് യൂനിയന്‍ സമിതി തീരുമാനിച്ചു.
ഓണത്തിന് മുമ്പ് കരാറിന് മന്ത്രിസഭയുടെ അംഗീകാരം നേടുകയും കുടിശ്ശിക ഉള്‍പ്പെടെ നല്‍കി ശമ്പളപരിഷ്കരണം നടപ്പാക്കാന്‍ തീരുമാനിച്ചതിനെയും തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്.
എ.എ. അസീസ് എം.എല്‍.എ (യു.ടി.യു.സി), ജെ. മേഴ്സിക്കുട്ടിയമ്മ (സി.ഐ.ടി.യു), അഡ്വ. എന്‍. അനിരുദ്ധന്‍ (എ.ഐ.ടി.യു.സി), വി. സത്യശീലന്‍ (ഐ.എന്‍.ടി.യു.സി), ഇ. കാസിം , കെ. തുളസീധരന്‍ (സി.ഐ.ടി.യു), ഫസിലുദ്ദീന്‍ഹക്ക് (എ.ഐ.ടി.യു.സി), പി. പ്രകാശ്ബാബു (യു.ടി.യു.സി), മംഗലത്ത് രാഘവന്‍ (ഐ.എന്‍.ടി.യു.സി), കെ.എസ്.ഡി.സി ചെയര്‍മാര്‍ ആര്‍. ചന്ദ്രശേഖരന്‍, എം.ഡി ഡോ. കെ.എ. രതീഷ്, കാപ്പെക്സ് എം.ഡി ജയചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com