12:30:26
20 Jun 2013
Thursday
Facebook
Google Plus
Twitter
Rssfeed

വിളപ്പില്‍ശാലയിലെ യുവാക്കള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ കൂട്ടായ്മ

പേയാട്: വിളപ്പില്‍ശാല ചവര്‍ ഫാക്ടറി പ്രശ്നത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട യുവാക്കള്‍ക്ക് പുതിയ തൊഴില്‍ സംരംഭങ്ങള്‍ കണ്ടെത്താന്‍ കൂട്ടായ്മ.
എക്യുമെനിക്കല്‍ സഭാ സംഘടന, അല്‍മായ ഐക്യവേദി, കേരളത്തിലെ തൊഴില്‍രഹിത സംഘടനയായ കേരള തൊഴില്‍ വേദി, അണ്‍ എംപ്ളോയീസ് വെല്‍ഫെയര്‍ കോഓപറേറ്റിവ് സൊസൈറ്റി, മലങ്കര എജുക്കേഷന്‍ സൊസൈറ്റി എന്നീ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്ത യോഗമാണ് വിളപ്പില്‍ശാലയിലെ തൊഴില്‍രഹിതരുടെ കണക്കെടുത്ത് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ രംഗത്തിറങ്ങിയത്.
ചവര്‍ ഫാക്ടറി സമരത്തിന് പിന്നാലെ വര്‍ഷങ്ങളായി അലയുന്ന 50000ത്തോളം പേര്‍ അവരുടെ തൊഴില്‍ മേഖലകള്‍ നഷ്ടമായി തൊഴില്‍രഹിതരായി കഷ്ടപ്പെടുന്നെന്നാണ് കണക്ക്. അതിനാല്‍ വിളപ്പില്‍ശാലയിലെ നിരവധി കുടുംബങ്ങള്‍ പട്ടിണിയിലാണ്.
തൊഴില്‍രഹിതരായ സ്ത്രീപുരുഷന്മാരുടെ കൃത്യമായ കണക്ക് ശേഖരിച്ച് ഇവര്‍ക്ക് കൃഷി, വ്യവസായം എന്നിവ ആരംഭിക്കുകയാണ് ലക്ഷ്യം. ജനകീയ സമരസമിതി ചെയര്‍മാന്‍ എന്ന നിലയ്ക്ക് വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്‍റിനെ തൊഴില്‍ രഹിതരുടെ കണക്കെടുപ്പിന് യോഗം നിര്‍ദേശിച്ചു. ആഗസ്റ്റ് 25, 26 തീയതികളില്‍ വിളപ്പില്‍ശാല സന്ദര്‍ശിച്ച് ഇതിന് രൂപവത്കരിച്ച സംഘടനാ പ്രതിനിധികള്‍ വിവരങ്ങള്‍ ശേഖരിക്കും. റവ. മോസസ് ഇസ്രായേല്‍, റവ. സെല്‍വമണി കാട്ടാക്കട, ഫാ. മാത്യൂസ് കോര്‍ എപ്പിസ്കോപ്പ, അഡ്വ. മേരി അക്കാമ, അഡ്വ. വെള്ളൈക്കടവ് മുരളീധരന്‍, വി.ടി. തോമസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com