കരമന: മോഷണക്കേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാളെ ബാര്‍ മാനേജരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കരമന പൊലീസ് അറസ്റ്റ് ചെയ്തു. പാപ്പനംകോട് കെ.എസ്.ആര്‍.ടി.സി ഗ്യാരേജിന് മുന്‍വശം ചിറ്റൂര്‍ വീട്ടില്‍ കൊച്ചനി എന്ന സതീഷിനെ (31)യാണ് പിടികൂടിയത്.
കരമന കിള്ളിപ്പാലത്തെ ബാറിന്‍െറ മാനേജര്‍ ഇടുക്കി തൊടുപുഴ കരിങ്കുനം പുത്തന്‍പുരയില്‍ ബാബു മാത്യുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞയാഴ്ചയാണ് സതീഷ് ബാറില്‍ അക്രമം കാട്ടിയത്. ഇത് തടയാന്‍ ശ്രമിച്ച മാനേജരെ മദ്യക്കുപ്പിക്ക് തലക്കടിക്കുകയായിരുന്നു.
തമ്പാനൂര്‍ സി.ഐ ഷീന്‍ തറയില്‍, കരമന എസ്്.ഐ വിനോദന്‍നായര്‍, വിജയകുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ തങ്കപ്പന്‍ എന്നിവരാണ് സതീഷിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍