റാന്നി: കണമല പാലം നിര്‍മാണം ടെന്‍ഡര്‍ ചെയ്യാന്‍ നടപടികള്‍ പൂര്‍ത്തിയായതായി രാജു എബ്രഹാം എം.എല്‍.എ .
7.20 കോടിയുടെ എസ്റ്റിമേറ്റാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്. മുമ്പു രണ്ടുതവണ പാലം നിര്‍മാണം ടെന്‍ഡര്‍ ചെയ്യാന്‍ നിശ്ചയിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ തീയതി മാറ്റുകയായിരുന്നു.
പമ്പാനദിയില്‍ കണമല കോസ്വേക്ക് പകരമായി ശബരിമല ഹെവിമെയിന്‍റനന്‍സ് സ്കീമില്‍ ഉള്‍പ്പെടുത്തിയാണ് പാലത്തിന് നിര്‍മാണാനുമതിയായത്.
എരുമേലിയില്‍ നിന്ന് പമ്പയിലേക്കുള്ള പ്രധാനപാതയിലെ കോസ്വേയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെയാണ് പാലം നിര്‍മിക്കണമെന്ന ആവശ്യമുയര്‍ന്നത്.
വനഭൂമി കൂടി ചേര്‍ന്ന ഭാഗമായതിനാല്‍ പാലത്തിന് നിര്‍മാണാനുമതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കാലതാമസമുണ്ടായി. പാലം പൂര്‍ത്തിയാകണമെങ്കില്‍ പമ്പയുടെ ഇരുകരയിലുമായി അപ്രോച്ച് റോഡിന് ഭൂമി വിട്ടുകിട്ടേണ്ടതുണ്ട്. പത്തനംതിട്ട ജില്ലയുടെ കരയില്‍ 542 ഹെക്ടര്‍ ഭൂമിയും കോട്ടയം ജില്ലയില്‍ 5.48 ആര്‍ സ്ഥലവുമാണ് വിട്ടുകിട്ടേണ്ടത്.വനഭൂമി വിട്ടുകിട്ടുന്നതിന് പ്രാഥമിക ഘട്ടം അനുമതി ലഭിച്ചിട്ടുണ്ട്. രണ്ടാംഘട്ട അനുമതി കേന്ദ്രവനം, പരിസ്ഥിതി മന്ത്രാലയത്തിന്‍െറ ബംഗളൂരു റീജനല്‍ ഓഫിസില്‍ നിന്നാണ് ലഭിക്കേണ്ടത്. ഇതിനാവശ്യമായ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നല്‍കും. രണ്ടാംഘട്ട അനുമതി ലഭിച്ചുകഴിഞ്ഞാല്‍ മാത്രമേ ഔചാരികമായി ഭൂമി കൈമാറാനാകൂ. കോട്ടയം ജില്ലയിലെ സ്വകാര്യ വ്യക്തിയുടെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിശദമായ വിലനിര്‍ണയത്തിനുള്ള റിപ്പോര്‍ട്ട് കലക്ടര്‍ തയാറാക്കി തുക നിശ്ചയിച്ച് വസ്തു ഉടമക്ക് കൈമാറേണ്ടതുണ്ട്. വസ്തുവിന്‍െറ വാല്യുവേഷന്‍ നടപടിയും പൂര്‍ത്തീകരിച്ചു. മരങ്ങളുടെ വില നിശ്ചയിച്ചു. കോട്ടയം ഡി.എഫ്.ഒ റിപ്പോര്‍ട്ട് നല്‍കിയാലുടന്‍ വസ്തുവില നല്‍കി ഏറ്റെടുക്കാനാകും. നടപടി ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍