മുണ്ടക്കയം: കൊല്ലം -തേനി ദേശീയപാതയില്‍ മരുതുംമൂടിന് സമീപം ബസും കാറും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. ആന്ധ്രപ്രദേശ് സ്വദേശി ഹരീന്ദ്രനാഥ് (28), രാജേശ്വരി (18), പെരുമ്പാവൂര്‍ സ്വദേശിയായ കാര്‍ ഡ്രൈവര്‍ അനീഷ് (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ 35ാം മൈലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്കുശേഷം വിട്ടയച്ചു.
വെള്ളിയാഴ്ച രാവിലെ 10നാണ് അപകടം.
ഹൈറേഞ്ചില്‍നിന്ന് മുണ്ടക്കയം ഭാഗത്തേക്ക് വന്ന ബസും മുണ്ടക്കയത്തുനിന്ന് ആന്ധ്രപ്രദേശിലേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍