മുണ്ടക്കയം: പ്ളാപ്പള്ളിയില്‍ മലവെള്ളപ്പാച്ചിലില്‍ വ്യാപകകൃഷിനാശം. കൂട്ടിക്കല്‍ പഞ്ചായത്തിലെ പ്ളാപ്പള്ളിയില്‍ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിനായിരുന്നു മലവെള്ളപ്പാച്ചില്‍. കാവാലി-പ്ളാപ്പള്ളി കരകളെ ബന്ധിപ്പിക്കുന്ന റോഡ് പൂര്‍ണമായി തകര്‍ന്നു. ഏക്കറുകണക്കിന് കൃഷിഭൂമി വെള്ളത്തില്‍ ഒലിച്ചുപോയി. ചൂരക്കാട്ട് ക്ഷേത്രംവക ഭൂമി, പ്ളാപ്പറമ്പില്‍ ദാമോദരന്‍, പ്ളാപ്പറമ്പില്‍ ദിവാകരന്‍, മുണ്ടക്കല്‍ ജയിംസ്, മുണ്ടക്കല്‍ അപ്പച്ചന്‍, ഇരട്ടപ്പനക്കല്‍ ലക്ഷ്മി എന്നിവരുടെ കൃഷിഭൂമി എന്നിവയാണ് നശിച്ചത്. റബര്‍, കമുക്, തെങ്ങ്, പ്ളാവ്, കുരുമുളക്, മരച്ചീനി, കൊക്കോ കൃഷികളായിരുന്നു.
പഞ്ചായത്ത് പ്രസിഡന്‍റ് വി.എം. ജോസഫ്, വൈസ് പ്രസിഡന്‍റ് ജെസി ജോസ്, കൃഷിവകുപ്പ് അധികൃതര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് നഷ്ടം വിലയിരുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍