ഈരാറ്റുപേട്ട: രണ്ടുദിവസമായി പെയ്യുന്ന കനത്തമഴയില്‍ മീനച്ചിലാര്‍ കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് ഈരാറ്റുപേട്ടയിലെ വിവിധ സ്ഥലങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണി. ഈരാറ്റുപേട്ട -പാലാ റോഡില്‍ പനക്കപ്പാലത്ത് വെള്ളം കയറിയതിനെത്തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. തോട്ടുമുക്ക് നടക്കല്‍ കോസ്വേ പാലം വെള്ളം കവിഞ്ഞൊഴുകി. തെക്കേക്കര കോസവേ പാലവും വെള്ളവും ഒപ്പത്തിനൊപ്പമായി.സെന്‍ട്രല്‍ ജങ്ഷനില്‍നിന്ന് അങ്കാളമ്മന്‍ കോവിലേക്കുള്ള പഴയ മുക്കട റോഡ് വെള്ളത്തിലായി. അങ്കാളമ്മന്‍ കോവില്‍ ഒറ്റപ്പെട്ടു. നടക്കല്‍, ഇടകളമറ്റം റോഡ്, ഇളപ്പുങ്കല്‍ എന്നിവിടങ്ങളിലും റോഡ് വെള്ളത്തിലായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍