ആലുവ: കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി പെയ്ത മഴയില്‍ പെരിയാര്‍ കരകവിഞ്ഞു. ആലുവ മണപ്പുറത്തും ക്ഷേത്രത്തിലും വെള്ളം കയറി.
അഞ്ചടിയിലേറെ വെള്ളം ഉയര്‍ന്നിട്ടുണ്ട്. വര്‍ഷകാലം കഴിഞ്ഞിട്ടും കനത്ത വേനലില്‍ പെരിയാറില്‍ ജലനിരപ്പ് ശരിക്കും താഴ്ന്നിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം നിര്‍ത്താതെ പെയ്ത മഴയിലാണ് പുഴ കരകവിഞ്ഞൊഴുകിയത്. വെള്ളം ഉയര്‍ന്നതിനെത്തുടര്‍ന്ന് ചളിയുടെ തോതും ക്രമാതീതമായി കൂടിയിട്ടുണ്ട്. പെരിയാറില്‍ ചളിയുടെ അളവ് 50 എന്‍.ടി.യു ആയി വര്‍ധിച്ചതായി ആലുവ ജലശുദ്ധീകരണ ശാലയില്‍ നടത്തിയ പരിശോധനാ ഫലം വ്യക്തമാക്കുന്നു. ഇനിയും ചളിയുടെ അളവ് വര്‍ധിച്ചാല്‍ ആലുവ ജലശുദ്ധീകരണ ശാലയില്‍ നിന്നുള്ള ജലവിതരണം തടസ്സപ്പെടും. ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നതോടെ ശുദ്ധീകരണ ശാലയിലെ മൂന്ന് ഫില്‍റ്റര്‍ ബെഡുകളും വെള്ളത്തിനടിയിലായി. അതേസമയം, ശിവരാത്രി മണപ്പുറത്ത് വെള്ളം കയറിയത് അമ്പലത്തില്‍ തൊഴാനെത്തിയ ഭക്തരെ വലച്ചു. മണപ്പുറം പൂര്‍ണമായും വെള്ളക്കെട്ടിലാണ്. രണ്ടുദിവസം കൂടി മഴ തുടര്‍ന്നാല്‍ മണപ്പുറം പൂര്‍ണമായും വെള്ളത്തിനടിയിലാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍