ആലുവ: അന്യസംസ്ഥാന തൊഴിലാളിയെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കാണാതായതായി പരാതി.
നെടുവന്നൂരില്‍ താമസിക്കുന്ന തമിഴ്നാട് നാമക്കല്‍ സ്വദേശി തിരുപ്പതിയെ 13 മുതല്‍ കാണാതായതായാണ് ബന്ധുക്കള്‍ ആലുവ പൊലീസില്‍ പരാതി നല്‍കിയത്. 13ന് രാത്രി നാമക്കലിലേക്ക് പോകാനാണ് തിരുപ്പതിയും ബന്ധുവും റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. സമീപത്തെ മദ്യശാലയില്‍ നിന്ന് മദ്യപിച്ച ഇരുവരും പിന്നീട് നാമക്കലിലേക്ക് അന്ന് പോകേണ്ടെന്ന് തീരുമാനിച്ചു. ഇതുപ്രകാരം ടിക്കറ്റ് റദ്ദുചെയ്യാന്‍ ബന്ധു കൗണ്ടറില്‍ പോയി തിരിച്ചുവന്നപ്പോള്‍ തിരുപ്പതിയെ കണ്ടില്ലത്രേ.
നിങ്ങളുടെ അഭിപ്രായങ്ങള്‍