കളമശേരി: കളമശേരിയില്‍ രണ്ടിടത്ത് കവര്‍ച്ച,പണവും സ്വര്‍ണവും നഷ്ടപ്പെട്ടു. ഒരു വീട്ടില്‍ കവര്‍ച്ചാശ്രമവും നടന്നു. സൗത് കളമശേരി കുടിലില്‍ റോഡില്‍ പുത്തന്‍പുരക്കല്‍ ആന്‍റണിയുടെ വീട്ടില്‍നിന്ന് മുക്കാല്‍ പവന്‍ മാലയും ഗ്രേസി ടീച്ചറുടെ വീട്ടില്‍നിന്ന് 28,000 രൂപയുമാണ് കവര്‍ന്നത്. തൊട്ടടുത്ത കോശിയുടെ വീട്ടില്‍ കവര്‍ച്ചാശ്രമം നടന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരക്കും മൂന്നിനും ഇടക്കായിരുന്നു സംഭവം. പുലര്‍ച്ചെ ഒന്നരയോടെയാണ് ഗ്രേസി ടീച്ചറുടെ വീട്ടില്‍ മോഷണം നടന്നത്. ഉറക്കത്തിലായിരുന്ന കുടുംബം ഇടക്കുണര്‍ന്നപ്പോഴാണ് സംഭവം അറിഞ്ഞത്. ഉടന്‍ കളമശേരി പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. മൂന്നു മണിയോടെയാണ് ആന്‍റണിയുടെ വീട്ടില്‍ കയറി മാല മോഷ്ടിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍