മാള: സ്വകാര്യബസുടമകള്‍ വണ്‍വേ നടപ്പാക്കുന്നതില്‍ നിന്ന് പിന്‍വലിഞ്ഞതോടെ മാളയില്‍ അധികൃതര്‍ പ്രഖ്യാപിച്ച ഗതാഗത പരിഷ്കരണം പാളി. ഈ മാസം 15 മുതല്‍ വണ്‍വേ നടപ്പാക്കാന്‍ സര്‍വകക്ഷി സാന്നിധ്യത്തില്‍ നടത്തിയ യോഗത്തില്‍ ധാരണയായിരുന്നു.വണ്‍വേയുമായി ബന്ധപ്പെട്ട് വിദഗ്ധര്‍ തയാറാക്കിയ ഒന്നിലധികം പ്ളാനുകള്‍ പഞ്ചായത്തിന് നല്‍കിയിരുന്നു. ഇതത്തേുടര്‍ന്നാണ് നൂറോളം വരുന്ന ബസുടമകളുടെ പിന്മാറ്റം.എല്ലാ വിഭാഗത്തിനും സ്വീകാര്യമായ വണ്‍വേ കൊണ്ടുവരിക പ്രായോഗികമല്ലെന്ന് അധികൃതര്‍ പറഞ്ഞു.
വണ്‍വേ നടപ്പാക്കുന്നതോടെ ലഭിക്കുന്ന രാഷ്ട്രീയ വിജയത്തിന് തടയിടുകയാണ് ബസുടമകളുടെ പിന്‍മാറ്റമെന്ന് അഭിപ്രായമുണ്ട്. വണ്‍വേ നടപ്പാക്കാന്‍ കഴിയാത്തത് ഭരണസമിതി, പൊലീസ് എന്നിവരുടെ കഴിവുകേടാണെന്ന് മാള പ്രതികരണ വേദി കുറ്റപ്പെടുത്തി. ആന്‍റണി വടക്കന്‍ അധ്യക്ഷത വഹിച്ചു. സലാം ചൊവ്വര, എ. സുധീര്‍, സി.കെ. ബിജു, ഗിരിജന്‍ മേലഡൂര്‍, കെ.ആര്‍. കുട്ടപ്പന്‍, ഹര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍