ചാലക്കുടി: ചിട്ടി കമ്പനി നടത്തി ലക്ഷങ്ങള്‍ പിരിച്ചെടുത്ത് മുങ്ങിയ കമ്പനി ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. പുന്നന്‍ചിറ കണ്ണികുളങ്ങര പുളിക്കല്‍ വിദ്യാധരനെയാണ് (42) മാള സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്‍. സന്തോഷ്കുമാര്‍ കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്തത്. 2007-2008 കാലഘട്ടത്തില്‍ മാളക്കടുത്ത പുത്തന്‍ചിറ, കൊടുങ്ങല്ലൂരിലും, പുളിക്കല്‍ ശ്രീ ചക്ര കുറീസ് എന്ന പേരില്‍ കുറിക്കമ്പനി നടത്തി ലക്ഷങ്ങള്‍ പിരിച്ചെടുത്ത ശേഷം ഒളിവില്‍ പോവുകയായിരുന്നു. ഇയാള്‍ക്കെതിരെ മാളയിലും കൊടുങ്ങല്ലൂരിലും പൊലീസ് സ്റ്റേഷനുകളില്‍ പത്തോളം കേസുകള്‍ ഉള്ളതായി പൊലീസ് അറിയിച്ചു. ഒളിവില്‍ പോയശേഷം കോഴിക്കോട് നല്ലളത്ത് ശ്രീചക്ര കുറീസ് എന്ന പേരില്‍ കുറിക്കമ്പനി തുടങ്ങി രാമനാട്ടുകരയില്‍ താമസിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍