കൂറ്റനാട്: വീട്ടുകാരെ കബളിപ്പിച്ച് ഒളിച്ചോടിയ വിദ്യാര്‍ഥിനിയെ കാമുകനൊപ്പം വിട്ടു. കൂറ്റനാട് എളവാതുക്കല്‍ സ്വദേശിനിയെയാണ് കാണാതായത്. വീട്ടുകാരുടെ പരാതിയില്‍ ചാലിശ്ശേരി പൊലീസ് കേസെടുത്തിരുന്നു. പെണ്‍കുട്ടി കാമുകനൊപ്പം മൂന്നാറിലും മറ്റും കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാത്രിയിലാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച രാവിലെ ഹൈകോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടിയുടെ ഇഷ്ടപ്രകാരം കാമുകനൊപ്പം വിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍