12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

നിയമലംഘനം മുറപോലെ; 23ന് ആര്‍.ടി.എ യോഗം

മലപ്പുറം: ആര്‍.ടി.ഒയെയും പൊലീസിനെയും നോക്കുകുത്തിയാക്കി സ്വകാര്യ ബസ് ജീവനക്കാര്‍ നിയമലംഘനം തുടരുന്നു. യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാത്തത് ഉള്‍പ്പെടെ സ്വകാര്യ ബസുകളുടെ നിയമലംഘനം തടയാനാവാതെ വഴിപാടു പോലെ ആഗസ്റ്റ് 23ന് വീണ്ടും ആര്‍.ടി.എ യോഗം ചേരുന്നു. ജില്ലയില്‍ സര്‍വീസ് നടത്തുന്നതും ജില്ലയിലൂടെ കടന്നു പോവുന്നതുമായ ബസുകളില്‍ ഭൂരിഭാഗവും ഇപ്പോഴും യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കുന്നില്ല. ഇവിടെ മാത്രമാണ് ഇത്തരം നിയമലംഘനം തുടരുന്നത്.
യാത്രക്കാരെ ഇന്‍റര്‍വ്യു ചെയ്ത് ബസില്‍ കയറ്റുന്നതും ഹ്രസ്വദൂര യാത്രക്കാരോട് മോശമായി പെരുമാറുന്നതും സാധാരണമാണ്. കേരള മോട്ടോര്‍ വാഹന ചട്ടം 223 ാം വകുപ്പ് പ്രകാരം എല്ലാ സ്റ്റേജ് കാര്യേജുകളിലും പരാതി പുസ്തകം സൂക്ഷിക്കുകയും അത് ലഭ്യമാണെന്ന വിവരം പ്രദര്‍ശിപ്പിക്കുകയും യാത്രക്കാരന്‍ ആവശ്യപ്പെട്ടാല്‍ നല്‍കുകയും വേണമെന്നാണ് നിയമം. പരാതിയില്‍ ബസുടമ 15 ദിവസത്തിനകം നടപടി സ്വീകരിച്ച് പരാതിക്കാരനെയും ആര്‍.ടി.ഒയെയും അറിയിക്കണം. എന്നാല്‍, കെ.എസ്.ആര്‍.ടി.സിയില്‍ അടക്കം പരാതി പുസ്തകം സൂക്ഷിക്കാറില്ല.
സമയവിവര പട്ടികയും ഫെയര്‍ സ്റ്റേജ് വിവരവും പ്രദര്‍ശിപ്പിക്കണമെന്ന നിയമവും കാറ്റില്‍ പറത്തുകയാണ്. ഇതുസംബന്ധിച്ച് ഗതാഗത കമീഷണറുടെ നിര്‍ദേശവുമുണ്ട്. വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന സമയത്ത് പോലും ആര്‍.ടി.ഒ അധികൃതര്‍ ഇത് പരിശോധിക്കാറില്ല.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com