മഞ്ചേരി: റേഷന്‍ കടകള്‍ വഴി ഒരുകിലോ പഞ്ചസാര ഉത്സവ സ്പെഷലായി വിതരണം ചെയ്യുമെന്ന അറിയിപ്പ് വന്ന് ഒരാഴ്ചയായിട്ടും പകുതി റേഷന്‍ കടകളിലും പഞ്ചസാരയെത്തിയില്ല. സിവില്‍ സപൈ്ളസ് കോര്‍പറേഷനാണ് വിതരണ ചുമതല. മൊത്ത വിതരണ കേന്ദ്രങ്ങള്‍ വഴി വിതരണം പുരോഗമിക്കുകയാണെന്നും പകുതിയിലേറെ പൂര്‍ത്തിയായെന്നും റേഷന്‍ കണ്‍ട്രോളര്‍ അറിയിച്ചു.
നേരത്തെ ആഗസ്റ്റ് 13 മുതല്‍ റേഷന്‍ കടകളില്‍ പഞ്ചസാര നല്‍കാന്‍ കഴിയുമെന്നാണ് അറിയിച്ചിരുന്നത്. ഇതുപ്രകാരം എത്തിയവര്‍ കിട്ടാതെ മടങ്ങി. എല്ലാ കാര്‍ഡുടമകള്‍ക്കും 13.50 രൂപക്ക് ഒരുകിലോ പഞ്ചസാരയാണ് നല്‍കുന്നത്.
മലപ്പുറത്ത് 80 ലോഡ് പഞ്ചസാരയാണ് ആറ് താലൂക്കുകളിലായി വേണ്ടത്. ഇനി 24 ലോഡ് കൂടിയേ എത്താനുള്ളൂ എന്ന് ജില്ലാ സപൈ്ള ഓഫിസര്‍ അറിയിച്ചു. ഏറനാട് താലൂക്കില്‍ 270 റേഷന്‍ കടകളിലേക്ക് 17.5 ലോഡ് പഞ്ചസാര വേണം. ഇതില്‍ എട്ടര ലോഡ് വന്നു.
മഴ കാരണം പഞ്ചസാര ലോറി മാര്‍ഗം എത്തിക്കാനുള്ള ബുദ്ധിമുട്ടാണ് വൈകാന്‍ കാരണം. ആഗസ്റ്റ് 25വരെയാണ് സ്പെഷല്‍ പഞ്ചസാര വിതരണത്തിന് നിശ്ചയിച്ചിരുന്നത്. എന്നാല്‍, സമയ പരിധി നിശ്ചയിക്കാതെ ഉത്സവ സീസണ്‍ മുഴുവന്‍ വിതരണം ചെയ്യാനാണ് നിര്‍ദേശം.
നിങ്ങളുടെ അഭിപ്രായങ്ങള്‍