പൊന്നാനി: നാലു വര്‍ഷം മുമ്പ് വളാഞ്ചേരി ബസ്സ്റ്റാന്‍ഡില്‍ ബസില്‍നിന്ന് 26 ലക്ഷം രൂപയടങ്ങുന്ന ബാഗ് തട്ടിയെടുത്ത കേസില്‍ ഒരാളെക്കൂടി പൊന്നാനി സി.ഐ പി. അബ്ദുല്‍ മുനീറും സംഘവും അറസ്റ്റ് ചെയ്തു. തൃശൂര്‍ പുതുക്കാട് സ്വദേശി ജയപ്രകാശിനെയാണ് (35) അറസ്റ്റ് ചെയ്തത്. തലശ്ശേരി സ്വദേശി ഉമ്മറിന്‍െറ 26 ലക്ഷം രൂപയടങ്ങുന്ന ബാഗാണ് തട്ടിയത്. തൃശൂര്‍ ജില്ലയില്‍ പല മോഷണ കേസുകളിലും പിടിച്ചുപറി കേസുകളിലേയും പ്രതിയാണ് ജയപ്രകാശ് എന്ന് പൊലീസ് പറഞ്ഞു. ഈ കേസിലെ മറ്റൊരു പ്രതിയായ തൃശൂര്‍ പീച്ചി സ്വദേശി നെല്ലിശ്ശേരി ഷബീറിനെ വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
എട്ട് പ്രതികള്‍ നാലു വര്‍ഷത്തിനുള്ളില്‍ ഈ കേസില്‍ പിടിയിലായി. ചാവക്കാട്, തൃശൂര്‍ മേഖലകള്‍ കേന്ദ്രീകരിച്ച ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. ഇനിയും പ്രതികളെ കിട്ടാനുണ്ട്. തട്ടിയെടുത്ത തുകയില്‍ മുക്കാല്‍ ഭാഗവും പ്രതികള്‍ ചെലവഴിച്ച് കഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍