12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

പ്രഭാകരന്‍ കമീഷന്‍ ജില്ലയിലെ പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

കാസര്‍കോട്: ജില്ലയുടെ സമഗ്ര വികസന നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച മുന്‍ ചീഫ് സെക്രട്ടറി ഡോ.പി. പ്രഭാകരന്‍ കമീഷന്‍ ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. മഞ്ചേശ്വരം, നീലേശ്വരം, കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിങ്ങനെ പദ്ധതി നിര്‍ദേശങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങളാണ് കമീഷന്‍ സന്ദര്‍ശിച്ചത്. ഫാം ടൂറിസം നടപ്പാക്കാനുദ്ദേശിക്കുന്ന പടന്നക്കാട്, പാലായികടവ് എന്നിവിടങ്ങളും കമീഷന്‍ സന്ദര്‍ശിച്ചവയില്‍ ഉള്‍പ്പെടും.
കമീഷനായി നിയമിച്ചശേഷം രണ്ടാം തവണയാണ് അദ്ദേഹം ജില്ലയിലെത്തുന്നത്. ഇന്ന് തെരഞ്ഞെടുക്കപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കമീഷന്‍ തുടര്‍ചര്‍ച്ച നടത്തും. കലക്ടര്‍ വി.എന്‍. ജിതേന്ദ്രന്‍ പങ്കെടുക്കും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com