കണ്ണൂര്‍: പയ്യാമ്പലത്ത് മൂന്ന് വീടുകളില്‍ കവര്‍ച്ച. മോഷ്ടാവിനെ നാട്ടുകാര്‍ വളഞ്ഞപ്പോള്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് സംഭവം.
പുതിയ പാലത്തിനടുത്ത മാമുണ്ടി വീട്ടില്‍ കണ്ണന്‍െറ വീട്ടില്‍നിന്ന് സ്വര്‍ണാഭരണം കവര്‍ന്നു. ഉറങ്ങുകയായിരുന്ന ഭാര്യ കൗസല്യയുടെ കഴുത്തില്‍നിന്ന് മൂന്ന് പവന്‍ സ്വര്‍ണമാലയാണ്കവര്‍ന്നത്. തൊട്ടടുത്ത ഡോ. സഹദേവന്‍െറ വീട്ടുവാതില്‍ പെട്രോളൊഴിച്ച് കത്തിച്ച ശേഷമാണ് മോഷണശ്രമം.
വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന്, പരിസരത്തെ ശ്യാമിന്‍െറ വീട്ടിലും കവര്‍ച്ചാശ്രമം നടന്നു. വീടിന്‍െറ ഓട് നീക്കി അകത്ത് കടന്നെങ്കിലും വീട്ടുകാര്‍ ഉണര്‍ന്നതിനെതുടര്‍ന്ന് ഓടിരക്ഷപ്പെട്ടു. പിന്നാലെ വീട്ടുകാരും പരിസരവാസികളും ഓടിയെത്തി മോഷ്ടാവിനെ വളഞ്ഞുവെങ്കിലും കത്തികാട്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു. വീട്ടുകാരുടെ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍