12:30:26
20 May 2013
Monday
Facebook
Twitter
Rssfeed

ഗ്രാമീണ മേഖലയില്‍ കാര്‍ഷിക സമൃദ്ധി ഉറപ്പാക്കും -മന്ത്രി

കണ്ണൂര്‍: കര്‍ഷകക്ഷേമവും കാര്‍ഷിക സമൃദ്ധിയും ഗ്രാമീണ മേഖലയില്‍ ഉറപ്പാക്കുമെന്ന് മന്ത്രി കെ.പി. മോഹനന്‍. പാനൂരില്‍ അഗ്രോ ബസാര്‍, അഗ്രോ തൊഴില്‍ സേന ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നിലവില്‍ നാളികേര വിളയുല്‍പാദനത്തില്‍ കേരളം മൂന്നാംസ്ഥാനത്താണ്. ഉയരം കുറഞ്ഞ തെങ്ങുല്‍പാദനത്തിലൂടെയും സ്ത്രീകളെയടക്കം നാളികേര കൃഷിയിലേക്ക് ആകര്‍ഷിച്ചും നാളികേര മേഖലയില്‍ കേരളത്തെ ഒന്നാമതെത്തിക്കും.
കര്‍ഷക ക്ഷേമം മുന്‍നിര്‍ത്തിയുള്ള കര്‍ഷക രജിസ്ട്രേഷന് സെപ്റ്റംബര്‍ 16 വരെ സമയപരിധി നീട്ടി നല്‍കിയിട്ടുണ്ട്. ഗ്രാമീണ മേഖലയില്‍ കൃഷിപരിശീലനം നല്‍കിയും കാട്ടാമ്പള്ളിയില്‍ കൃഷിവിജ്ഞാന കേന്ദ്രത്തിന്‍െറ സഹവര്‍ത്തിത്വത്തോടെയും കാര്‍ഷിക വിള വര്‍ധന ഉറപ്പാക്കും. കാട്ടാമ്പള്ളിയില്‍ ഞാറുനടീല്‍ യന്ത്രംകൊണ്ട് ഒരുമണിക്കൂറിനകം പത്തേക്കര്‍ സ്ഥലമാണ് നെല്‍കൃഷി യോഗ്യമാക്കിയത്. തരിശുഭൂമി രഹിത കേരളമാണ് സര്‍ക്കാറിന്‍െറ ലക്ഷ്യം.
പുതിയൊരു കാര്‍ഷിക നയം സംസ്ഥാനത്തിന് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. മുഴുവന്‍ നിയോജകമണ്ഡലങ്ങളിലും നൂറുശതമാനം കര്‍ഷകക്ഷേമ നടപടിയുമായി ആശയ വിനിമയത്തിലൂടെ സര്‍ക്കാര്‍ മുന്നോട്ടുപോകും. അരുവികളും തോടുകളുമെല്ലാം തടയണ സൃഷ്ടിച്ച് ജലസംരക്ഷണത്തിന് തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. കെ.എ സരള അധ്യക്ഷത വഹിച്ചു. പാനൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. വസന്തകുമാരി ആദ്യവില്‍പനയും പാനൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കുനിയില്‍ ലീല സൗജന്യ നിരക്കില്‍ ഓണക്കിറ്റ് വില്‍പനയും നിര്‍വഹിച്ചു.
ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. രമേശന്‍ മാസ്റ്റര്‍, ഗ്രാമ പഞ്ചായത്ത് മെംബര്‍ ബീന സജീവന്‍, വി.കെ. കുഞ്ഞിരാമന്‍, വി. നാസര്‍ മാസ്റ്റര്‍, എ. അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെയ്കോ എം.ഡി എന്‍.കെ മനോജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെയര്‍മാര്‍ അഡ്വ. വി.എച്ച്. സത്ജിത്ത് സ്വാഗതവും സിനി ജോസ് മാത്യു നന്ദിയും പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com